മലിനജലം കുടിച്ച് ശിശുമരണം; പഞ്ചായത്ത് ഓഫീസറെ സസ്പെൻഡ് ചെയ്തു

water

ബെംഗളൂരു: ദേവദുർഗ താലൂക്കിലെ റെക്കൽമാർഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ആൺകുട്ടി മരിച്ച സംഭവത്തിൽ പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസർ രേണുകയെ സസ്പെൻഡ് ചെയ്തു. പൊട്ടിയ പൈപ്പിലൂടെ മലിനജലം കലരുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  മലിനജലം കുടിച്ച് അരകേര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച 30 ഗ്രാമവാസികളിൽ 15 പേർ സുഖം പ്രാപിച്ച് കേന്ദ്രത്തിൽ നിന്ന് ഇതിനോടകം ഡിസ്ചാർജ് ചെയ്യപെട്ടിയുണ്ട്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ആശാ പ്രവർത്തകരടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഗ്രാമത്തിൽ ക്യാമ്പ് ചെയ്ത് ജനങ്ങളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഗ്രാമത്തിൽ 58 കുടുംബങ്ങളുണ്ട്. വ്യാഴാഴ്ചയാണ് വൃത്തിഹീനമായ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമവാസികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts