നഗരത്തിൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും 

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ വൈദ്യുതി മുടങ്ങും. ഇന്ന് മുതൽ 26 വരെ രാവിലെ 10 മണി മുതൽ 3 വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് ബെസ്കോം അറിയിച്ചു.

Read More

പുതിയ സർക്കാരിന്റെ ആയുസ് ഒരു വർഷം മാത്രം പ്രവചനവുമായി ബിജെപി 

ബെംഗളൂരു:സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ. ഈ സർക്കാരിന് ആയുസ് ഇല്ലെന്നും സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍…

Read More

ജനങ്ങളെ വഴി തടഞ്ഞ് ബുദ്ധിമുട്ടിക്കില്ല, പുതിയ തീരുമാനവുമായി സിദ്ധരാമയ്യ

ബെംഗളൂരു:ജനപ്രിയ തീരുമാനങ്ങളുമായി സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ വാഹനം കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞുനിർത്തി വഴി എളുപ്പമാക്കെ ണ്ടെന്ന് അദ്ദേഹം ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ജനങ്ങളുടെ പ്രയാസം നേരിട്ട് കണ്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് സിദ്ധരാമയ്യ കർണാടകയുടെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം തത്വത്തിൽ അംഗീകാരം ലഭിച്ച വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത് വലിയ ചർച്ചയായിരുന്നു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന പ്രഖ്യാപനങ്ങളാണ് നടപ്പാക്കിയത്. അതിന്…

Read More

ഡിജിപിയായി അലോക് മോഹൻ ഇന്ന് ചുമതലയേൽക്കും 

ബെംഗളൂരു: കർണാടക ഡിജിപിയായി സീനിയർ ഐപിഎസ് ഓഫീസർ അലോക് മോഹനെ നിയമിച്ചു. ഡിജിപിയുടെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. നിലവിലെ കർണാടക ഡിജിപി പ്രവീൺ സൂദിനെ സിബിഐ ഡയറക്ടറായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. അലോക് മോഹൻ ഇന്ന് ഡിജിപിയായി ചുമതലയേൽക്കും. നിലവിൽ അലോക് മോഹൻ നിലവിൽ ഹോം ഗാർഡ്‌സ്, ഫയർഫോഴ്‌സ്, സിവിൽ ഡിഫൻസ് എന്നിവയുടെ മേധാവിയായി പ്രവർത്തിച്ചു. 1987 ബാച്ച്‌ ഐപിഎസ് ഓഫീസറാണ്. ഇടക്കാല പോലീസ് മേധാവിയായി നിയമിതനായ അലോക് മോഹൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ സന്ദർശിച്ച് ചർച്ച നടത്തി.

Read More

എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജനായ പർവതാരോഹകനെ കാണാതായി

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജനായ സിംഗപ്പൂർ പർവതാരോഹകനെ കാണാതായി. ശ്രീനിവാസ് സൈനിസ് ദത്താത്ര 39 എന്ന യുവാവിനെ വെള്ളിയാഴ്ച 8,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പ് IV-ൽ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പര്യവേഷണം സംഘടിപ്പിച്ച സെവൻ സമ്മിറ്റ് ട്രെക്കിന്റെ ചെയർപേഴ്സൺ മിംഗ്മ ഷെർപ്പ പറഞ്ഞു. ഷെർപ്പ ഗൈഡുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികയാണെങ്കിലും ഞായറാഴ്ച ഉച്ചവരെ ഇയാൾ എവിടെയാണെന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സ്‌പെഡിഷൻ മാനേജർ ചാങ് ദവ ഷെർപ്പ പിടിഐയോട് പറഞ്ഞു. change.org എന്ന വെബ്‌സൈറ്റിലെ സഹായത്തോടെ, ലോകത്തിലെ ഏറ്റവും…

Read More

മന്ത്രിസഭാ വിപുലീകരണം തുടരുന്നു, 23 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും 

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭാ വിപുലീകരണം തുടരുന്നു. 23പേര്‍ കൂടി മന്ത്രിമാരായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നാളെ ബംഗളൂരുവില്‍ തുടക്കമാകും. സംസ്ഥാന നേതാക്കള്‍ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നത്. വകുപ്പുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

Read More

നമ്മ മെട്രോ യെല്ലോ ലൈൻ ഡിസംബറിൽ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുമെന്നായിരുന്നു ബിഎംആർസിഎൽ അറിയിച്ചിരുന്നത്. എന്നാൽ യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര റൂട്ട്) പൂർണമായും പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. യെല്ലോ ലൈനിന്റെ ആദ്യ ഘട്ടം ജൂലൈയിൽ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ബൊമ്മസാന്ദ്രയെ സിൽക്ക് ലൈനുമായി ഈ മെട്രോ ലൈൻ ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും.…

Read More

മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഓയിൽ ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു 

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ഓയിൽ ടാങ്കർ മറിഞ്ഞ് എണ്ണ റോഡിലേക്ക് ഒഴുകി. തിരക്കേറിയ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ 5.30 ഓടെ നടന്ന അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചരോട്ടി പോലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്‌പെക്ടർ ഇർഷാദ് സയ്യിദ് പറഞ്ഞു. 33 ടൺ ഭാരമുള്ള വാഹന എൻജിൻ അസംസ്‌കൃത എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞതോടെ ദാപ്‌ചോരി പരിധിയിലെ ആർടിഒ ചെക്ക്‌പോസ്റ്റിനു സമീപമുള്ള ഹൈവേയുടെ ഒരു കിലോമീറ്റർ നീളത്തിൽ ഓയിൽ ഒഴുകി. ട്രാഫിക്…

Read More

ഉണ്ടായത് മനോഹരമായ അനുഭവം: ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം തന്റെ ആദ്യ ഉംറ നിർവഹിച്ച് സഞ്ജന ഗൽറാണി

ബെംഗളൂരു: കന്നഡ, തെലുങ്ക് സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായ നടി സഞ്ജന ഗൽറാണി ഉംറ നിർവഹിച്ചു. കുടുംബത്തോടൊപ്പമാണ് സഞ്ജന തന്റെ ആദ്യ ഉംറ നിർവഹിക്കാനെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഉംറ അതിമനോഹരമായ അനുഭവമായിരുന്നുവെന്ന് സഞ്ജന പറഞ്ഞു. സഞ്ജന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉംറ അനുഭവം വിവരിച്ചത്. മക്കയിലെ സ്വീകരണമുറിയിൽ നിന്നുള്ള കാഴ്ച അമൂല്യമാണെന്നും ഹറമിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും സഞ്ജന പറഞ്ഞു. കഅബയുടെ മുന്നിൽ നിന്നുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം അനായാസം നിർവഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സഞ്ജന പങ്കുവെച്ചു. ഉംറ നിർവഹിക്കാനുള്ള ജീവിതത്തിലെ…

Read More

കനത്ത മഴ;അണ്ടർ പാസിൽ വെള്ളം കയറി,കാറിൽ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം;കുട്ടിയെ കാണാനില്ല.

ബെംഗളൂരു : നഗരത്തിൽ മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ഇടിയോട് കൂടിയ മഴയിൽ നിരവധി മരങ്ങൾ കടപുഴകി. കെ.ആർ.സർക്കിളിൽ അണ്ടർ പാസിൽ വെള്ളം കയറി, അവിടെ കുടുങ്ങിയ കാറിൽ ഉണ്ടായിരുന്ന യുവതി മുങ്ങി മരിച്ചു.ഇൻഫോസിസിൽ ജോലി ചെയ്യുന്ന ഭാനുരേഖ (22) ആണ് മരിച്ചത്. മഹീന്ദ്രയുടെ സൈലോ മോഡൽ ടാക്സിയാണ് അപകടത്തിൽ പെട്ടത്. 7 പേർ ഉണ്ടായിരുന്നു കാറിൽ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് എത്തിയവരാണ് സംഘം. ഒരു കുട്ടിയെ കാണാനില്ല. യുവതിയെ സൈൻ്റ് മാർത്താസ് ആശുപത്രിയിലേക്ക് മാറ്റി, മുഖ്യമന്ത്രി…

Read More
Click Here to Follow Us