നമ്മ മെട്രോ യെല്ലോ ലൈൻ ഡിസംബറിൽ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുമെന്നായിരുന്നു ബിഎംആർസിഎൽ അറിയിച്ചിരുന്നത്. എന്നാൽ യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര റൂട്ട്) പൂർണമായും പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു.

യെല്ലോ ലൈനിന്റെ ആദ്യ ഘട്ടം ജൂലൈയിൽ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ബൊമ്മസാന്ദ്രയെ സിൽക്ക് ലൈനുമായി ഈ മെട്രോ ലൈൻ ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും. ആർ വി റോഡ്, റാഗിഗുഡ, ജയദേവ ആശുപത്രി, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഇലക്‌ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, ഹോംഗസാന്ദ്ര, കുടുലുഗേറ്റ്, ഹൊസ റോഡ്, ഹുസ്കുരു, ഹെബ്ബഗൊഡി എന്നിവിടങ്ങളിലാണ് പ്രധാന സ്‌റ്റോപ്പുകൾ. പാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
  ഖജനാവ് കാലിയെന്ന് പറഞ്ഞവർ കാണുക! പിണറായി സർക്കാർ പടിയിറങ്ങുമ്പോൾ ബാക്കിവെച്ച ആ 'വലിയ തുക' എത്ര എന്നതിന്റെ കണക്ക് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts