ചന്ദ്രയാൻ -3 വിക്ഷേപണം ഉടൻ 

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ പര്യടനം സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്ന് നാലു വർഷങ്ങൾക്ക് ശേഷം ചന്ദ്രയാൻ മൂന്നുമായി ചന്ദ്രനിലേക്ക് തിരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജൂലൈയിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. പല തവണ നീട്ടിവെക്കപ്പെട്ടതാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ മാർക്ക്-മൂന്നിന്റെ (ജി.എസ്.എൽ.വി മാർക്ക്-മൂന്ന്) ചിറകിലേറിയാണ് ചാന്ദ്രയാന്റെ മൂന്നാം ദൗത്യം. ചന്ദ്രയാന്റെ യാത്രക്കുള്ള അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണെന്നും ജൂലൈ പകുതിയോടെ വിക്ഷേപണത്തിന് സന്നദ്ധമാകുമെന്നുമാണ് ശാസ്ത്രജ്ഞർ…

Read More

ബൈക്ക് അപകടത്തിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി മരിച്ചു 

ബെംഗളൂരു : മൈസൂരു സംസ്ഥാന പാതയിലെ സുള്ള്യ പാലടുക്കയിൽ പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആയുർവേദ മെഡിക്കൽ കോളജ് വിദ്യാർഥി മരിച്ചു. മടിക്കേരിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന വാൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ സുള്ള്യയിലെ സ്വകാര്യ ആയുർവേദ കോളജ് മൂന്നാം വർഷ വിദ്യാർഥി ചിക്കബല്ലപുര സ്വദേശി സ്വരൂപ് (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മടിക്കേരി സ്വദേശി സംഭ്രം (21) പരിക്കേറ്റ് സുള്ള്യ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

മുൻ സർക്കാരിന്റെ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാൻ ഉത്തരവിട്ട്  മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാറിന്റെ മുഴുവൻ പദ്ധതികളും നിര്‍ത്തിവെച്ച്‌ പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോര്‍പ്പറേഷനുകളുടെയും ബോര്‍ഡുകളുടെയും കീഴിലുള്ള എല്ലാ തുടര്‍ നടപടികളും ഉടനടി നിര്‍ത്തണമെന്നും ആരംഭിക്കാത്ത പദ്ധതികള്‍ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. ബിജെപി അനുവദിച്ച പല പദ്ധതികള്‍ക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു.…

Read More

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ഇനി സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിൾ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളിൽ ഇതിനകം എഡിറ്റ് ഫീച്ചർ ലഭ്യമാണ്. മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ്…

Read More

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് സ്വന്തമാക്കി മലയാളി പെൺകുട്ടി

ഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും എസ്. ഗൗതം രാജ് 63–ാം റാങ്കും നേടി. ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്.  ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ. 2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ…

Read More

ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് കാക്കനാട് ഫ്ലാറ്റിൽ നിന്നും ലഹരി കച്ചവടം, മൂന്നു പേർ അറസ്റ്റിൽ 

കൊച്ചി: കാക്കനാട് ആഡംബര ഫ്‌ളാറ്റിൽ നിന്ന് ലഹരി വസ്തുക്കളുമായി മൂന്നുപേർപിടിയിൽ. എൻ.ജി.ഒ ക്വാർട്ടേഴ്‌സിൻ സമീപം അമ്പാടിമൂല എം.ഐ.ആർ ഫ്ലാറ്റിൽ നി ഞാൻ മൂന്ന് ഗ്രാൻ എം.ഡി.എം.എ യുമായി തമിഴ്നാട് കുരുടംപാളയം സ്വദേശിനി ക്ലാ ര ജോയ്സ്, കുട്ടമ്പുഴ സ്വദേശിനി അഞ്ജുമോൾ, പത്തനം തിട്ട മല്ലപ്പുഴശ്ശേരി സ്വ ദേശി തെല്ലിക്കാല ചെട്ടുകടവിൽ ദീപു ദേവരാജൻ എന്നിവരെ പോലീസ് പിടികൂടി ടി. കോട്ടയം സ്വദേശി മനാഫാൻ ആണ് ഇവർ താമസിച്ചിരിക്കുന്ന ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരിക്കുന്നത്. മനാഫും അഞ്ജുവും രണ്ടു മാംസമായി ഫ്ലാറ്റിൽ താമസിക്കുന്നു. ഇവിടെ വച്ചാണ് ലഹരിവസ്തുക്കളുടെ…

Read More

ലോകേഷ് ചിത്രത്തോടെ സിനിമയില്‍ നിന്ന് വിരമിക്കുന്ന രജനീകാന്തിനെ കാത്ത് ഗവര്‍ണര്‍ പദവി?

ചെന്നൈ- ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തന്റെ 171-ാം ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സിനിമയില്‍ നിന്നും വിരമിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തീരുമാനിച്ചതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉന്നത ഭരണഘടനാ പദവി നല്‍കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. സിനിമയില്‍ നിന്നും വിരമിച്ചാല്‍ സ്വാഭാവികമായും അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും ഒരിക്കല്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി കൈപൊള്ളിയതിനാല്‍ അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ്. അതിന് പകരം രജനീകാന്തിനെ തമിഴ്‌നാട് ഗവര്‍ണറാക്കി ബി ജെ പി പുതിയൊരു കരുനീക്കം നടത്താന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.  …

Read More

ഹോസ്റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 വിദ്യാർഥിനികൾ ആശുപത്രിയിൽ 

ബെംഗളൂരു: ഞായറാഴ്ച രാത്രി സ്വകാര്യ നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ 16 പെൺകുട്ടികൾക്ക് നേരിയ വയറിളക്കവും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഹോസ്റ്റലിൽ എത്തി പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തി. വിദ്യാർത്ഥികളുടെ ആരോഗ്യം വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡിഎച്ച്ഒ ഡോ കിഷോർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. വിവരമറിഞ്ഞയുടൻ കിഷോർ കുമാറും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജഗദീഷും ചേർന്ന് ഹോസ്റ്റലും വിദ്യാർത്ഥികളെ ഔട്ട് പേഷ്യന്റ് ആയി ചികിത്സിക്കുന്ന ആശുപത്രിയും സന്ദർശിച്ചു. ഹോസ്റ്റലിലെ 115…

Read More

പീഡന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി.

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസില്‍ ഉണ്ണി മുകുന്ദന്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പീഡന പരാതിയിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ നടപടി സ്റ്റേ ചെയ്ത തീരുമാനം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. 2017ൽ ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട്  അപമര്യാദയായി പെരുമാറി എന്നാണ് കേസ്. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 നാണ്…

Read More

മലയാളിയായ യു.ടി.ഖാദർ ഇനി കർണാടക സ്പീക്കർ സ്ഥാനത്തേക്ക്

ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ യു ടി ഖാദർ കർണാടക നിയമസഭാ സ്പീക്കറായേക്കും.യു.ടി.ഖാദറിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺ​ഗ്രസ് തീരുമാനം. യു.ടി.ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്പീക്കർ സ്ഥാനത്തേക്കായി ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം യു.ടി ഖാദറിന് തിരഞ്ഞെടുക്കുകയായിരുന്നു. 2013-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ ആരോഗ്യ-ഭക്ഷ്യ വിതരണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ പാർട്ടിയുടെ ഉപനേതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ എം എൽ എയായി വിജയിച്ചത്.…

Read More
Click Here to Follow Us