പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ് ഇനി സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഇനി അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാം. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.പകരം അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്.

ഒരു സന്ദേശം അയച്ച് 15 മിനിറ്റിനുള്ളിൽ അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം. ആഗോള തലത്തിൽ ഈ ഫീച്ചർ ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. ആപ്പിൾ ഐ മെസേജ്, ടെലഗ്രാം എന്നീ ആപ്പുകളിൽ ഇതിനകം എഡിറ്റ് ഫീച്ചർ ലഭ്യമാണ്. മെസേജ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് ബീറ്റാ പതിപ്പിൽ പരീക്ഷിക്കുന്നുണ്ടെന്ന് അടുത്തിടെ വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

  സംസ്ഥാന മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യ രാജിവെച്ചേക്കും; ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനം

അയച്ച സന്ദേശങ്ങളിലുണ്ടാവുന്ന വ്യാകരണ പിശകുകൾ, അക്ഷരത്തെറ്റുകൾ എന്നിവയെല്ലാം തിരുത്തുന്നതിനായി ഈ സൗകര്യം പ്രയോജനപ്പെടുത്താം. 15 മിനിറ്റ് മാത്രമാണ് ഇതിനുള്ള സമയം ലഭിക്കുക. അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ, എഡിറ്റ് ചെയ്യേണ്ട സന്ദേശത്തിൽ ലോങ് പ്രസ് ചെയ്തതിന് ശേഷം എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി. എഡിറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങൾക്കൊപ്പം Edited എന്നൊരു ലേബൽ ഉണ്ടാവും. എന്നാൽ എഡിറ്റ് ഹിസ്റ്ററി പ്രദർശിപ്പിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts