തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് അടക്കം കേരളത്തില്‍ സര്‍വീസ് നടത്തുന്ന 7 ട്രെയിനുകളുടെ സമയക്രമത്തില്‍ ദക്ഷിണ റെയില്‍വെ മാറ്റം വരുത്തി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ സമയക്രമം താഴെ കൊടുക്കുന്നു 1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25) 2. ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ…
Read MoreMonth: May 2023
അതിരുകടന്ന സ്നേഹപ്രകടനം; നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്ത് ബെംഗളൂരു സ്വദേശിനി
ബെംഗലൂരു: സ്നേഹം പ്രകടിപ്പിക്കുന്നതിനായി പങ്കാളിയുടെ പേര് പച്ചകുത്തി വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ബെംഗലൂരു സ്വദേശിയായ യുവതി. ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റൂ പാർലറായ കിങ് മേക്കർ ടാറ്റു സ്റ്റുഡിയോയാണ് ‘യഥാർഥ പ്രണയം’ എന്ന കുറിപ്പോടെ ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ ക്ലിപ്പ് 12.5 ദശലക്ഷത്തിലധികം പേർ കാണുകയും 2.6 ലക്ഷത്തിലധികം ലൈക്കുകൾ നേടി. കസേരയിലിരിക്കുന്ന ഒരു യുവതിയുടെ നെറ്റിയിൽ അവരുടെ ഭർത്താവിന്റെ പേരായ ‘സതീഷ്’ എന്ന് ടാറ്റൂ ചെയ്യുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടാറ്റൂ മാസ്റ്റർ ആദ്യം ഈ പേര് ഒരു…
Read Moreസംസ്ഥാനത്തെ വേനൽ മഴയിൽ പൊലിഞ്ഞത് 52 ജീവനുകൾ
ബെംഗളൂരു: സംസ്ഥാനത്ത് വേനൽമഴയിൽ ഇതുവരെ 52 പേർ മരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. മഴക്കെടുതികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 814 വീടുകൾക്ക് നാശമുണ്ടായി. 22,000 ഹെക്ടർ കൃഷി നശിച്ചു. 331 കന്നുകാലികൾക്ക് ജീവൻ നഷ്ടമായി. മരിച്ചവരുടെ കുടുംബാംഗങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മ റ്റു നഷ്ടങ്ങൾ നേരിട്ടവർക്ക് അടിയന്തര ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലവർഷക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മുൻകരുതലുകൾ സ്വീകരിക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി…
Read Moreയശ്വന്ത്പൂർ സബ്‌വേ വൃത്തിയാക്കി ബിബിഎംപി
ബെംഗളൂരു: തിരക്കേറിയ തുംകൂർ റോഡിനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള മത്സ്യ മാർക്കറ്റുമായി ബന്ധിപ്പിക്കുന്ന യശ്വന്ത്പൂരിലെ കാൽനട സബ്‌വേ വൃത്തിയാക്കി. ആയിരക്കണക്കിന് ആളുകൾ ദിവസവും ഉപയോഗിക്കുന്ന അണ്ടർപാസ് കാൽനടയാത്രക്കാരെയും യശ്വന്ത്പൂരിലെ ബിസിനസുകളെയുമാണ് ബാധിക്കുന്നത്. . കവിഞ്ഞൊഴുകുന്ന മലിനജലവും വൃത്തിയാക്കാത്ത അവശിഷ്ടങ്ങളും സബ്‌വേയും മാലിന്യക്കൂമ്പാരമായി മാറിയതും ഈ പാത ഉപയോഗശൂന്യമാക്കി തീർത്തു. ചീഫ് സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് പ്രദേശം വൃത്തിയാക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും ലൈറ്റ് ബൾബുകൾ ശരിയാക്കാനുമുള്ള ജോലികൾ മെയ് പകുതിയോടെ നടന്നതായി ബിബിഎംപി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
Read Moreസിവിൽ സർവീസ് പരീക്ഷയിൽ 55-ാം റാങ്ക് നേടി ബെംഗളൂരു സ്വദേശിനി
ബെംഗളൂരു: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ (സിഎസ്ഇ) 2022-ലെ അഖിലേന്ത്യാ റാങ്ക് (എഐആർ) ആയ 55-ാം റാങ്ക് ബെംഗളൂരുവിലെ എച്ച്എസ് ഭാവന കരസ്ഥമാക്കി. ചൊവ്വാഴ്ചയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ബൻശങ്കരിയിൽ താമസിക്കുന്ന ഭാവന എഞ്ചിനീയറിംഗ് ബിരുദധാരിയാണ്, നിലവിൽ ഇന്ത്യൻ റെയിൽവേസ് ട്രാഫിക് സർവീസിൽ (IRTS) ജോലി ചെയ്യുന്നു. സംസ്ഥാന ടോപ്പറായ യുവതിക്ക് ആറാം ശ്രമത്തിലാണ് ഈ റാങ്ക് നേടാനായത്. 2018-ൽ യുവതി AIR 314 നേടി ഐആർടിഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. കഠിനാധ്വാനം സ്ഥിരതയോടും ക്ഷമയോടും കൂടിയാണ് തനിക്ക് ഈ…
Read Moreസദാചാര ഗുണ്ടായിസം അവസാനിപ്പിക്കും: മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് സദാചാര ഗുണ്ടായിസം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ക്രമസമാധാന പാലനത്തിൽ മതങ്ങൾക്കിടയിൽ വിവേചനം ഇല്ലെന്ന് ഉറപ്പാക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കന്നി ചർച്ചയിൽ, ക്രമസമാധാന നില വഷളായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഐക്യം തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശിക്കുകയും ചെയ്തു. ജനസൗഹൃദമായി പെരുമാറാൻ ഞങ്ങൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, പരാതി നൽകാൻ വരുന്നവരോട് അവർ മാന്യമായി പെരുമാറണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ്…
Read More78 ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: 78 ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിലൂടെ മുഖ്യമന്ത്രി ഒരു ജന്മദിനങ്ങളും ആഘോഷിക്കാറില്ലായെന്നത് ശ്രദ്ധേയമാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് പിണറായി വിജയനെ പിറന്നാള്‍ മധുരം തേടിയെത്തിയത്.ആദ്യ 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന വേളയില്‍ മാത്രമാണ് ആദ്ദേഹം തന്റെ പിറന്നാളിനെക്കുറിച്ചാദ്യമായി പറയുന്നത്.അന്ന് ആ സത്യപ്രതിജ്ഞ ദിനത്തില്‍ ആദ്ദേഹത്തിന്റെ പിറന്നാള്‍ കൂടിയായിരുന്നു.കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയുടെ…
Read Moreകാവിവൽകരണമോ സദാചാര പോലീസിങ്ങോ അനുവദിക്കില്ല ; ഡി.കെ ശിവകുമാർ
ബെംഗളൂരു: സംസ്ഥാനത്ത് കാവിവല്‍ക്കരണമോ സദാചാര പോലീസിങ്ങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നോക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Read Moreജി.എസ് പാട്ടീലിന്റെ അനുയായികൾ സിദ്ധരാമയ്യയുടെ വീട്ടിലേക്ക് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു
ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെ മന്ത്രി സ്ഥാനത്തിനായും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ തമ്മിത്തല്ല്. മുതിര്‍ന്ന നേതാവ് എം.ബി. പാട്ടീലിന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവും സംഘടിപ്പിച്ചു. ജി.എസ്. പാട്ടീലിന്റെ അനുയായികള്‍ സംഘടിച്ചെത്തി അദ്ദേഹത്തിന് ഉചിതമായ വകുപ്പിന്റെ മന്ത്രിസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ നിരത്തിയാണ് പ്രതിഷേധക്കാരെ നേരിട്ടത്.
Read Moreഅടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയുമായി ബിബിഎംപി
ബെംഗളൂരു: നഗരത്തിലെ 18 അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നനുള്ള അടിയന്തര നടപടികളുമായി ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ അടിപ്പാതകൾ സന്ദർശിച്ചു . കനത്ത മഴയിൽ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മഹാലക്ഷ്മി ലേഔട്ടിലെ വീടുകളിൽ ചെളി നിറഞ്ഞതിനെ തുടർന്ന് ജനം ദുരിതത്തിൽ ആണ്. മഴവെള്ളക്കനാൽ നിറഞ്ഞാണ് മലിനജലം വീടുകളിലേക്ക് ഇരച്ചു കയറിയത്. ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വ്യാപകമായി നശിച്ചു.വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഭൂഗർഭടാങ്കുകളിലും വെള്ളം കയറിയതോടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും…
Read More