അതിരുകടന്ന സ്നേഹപ്രകടനം; നെറ്റിയിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്ത് ബെംഗളൂരു സ്വദേശിനി

ബെംഗലൂരു: സ്നേഹം പ്രകടിപ്പിക്കുന്നതിനായി പങ്കാളിയുടെ പേര് പച്ചകുത്തി വ്യത്യസ്തമായ മാർഗം സ്വീകരിച്ചിരിക്കുകയാണ് ബെംഗലൂരു സ്വദേശിയായ യുവതി.  ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റൂ പാർലറായ കിങ് മേക്കർ ടാറ്റു സ്റ്റുഡിയോയാണ് ‘യഥാർഥ പ്രണയം’ എന്ന കുറിപ്പോടെ ഹൃദ്യമായ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

വീഡിയോ ക്ലിപ്പ് 12.5 ദശലക്ഷത്തിലധികം പേർ കാണുകയും 2.6 ലക്ഷത്തിലധികം ലൈക്കുകൾ നേടി. കസേരയിലിരിക്കുന്ന ഒരു യുവതിയുടെ നെറ്റിയിൽ അവരുടെ ഭർത്താവിന്റെ പേരായ ‘സതീഷ്’ എന്ന് ടാറ്റൂ ചെയ്യുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ടാറ്റൂ മാസ്റ്റർ ആദ്യം ഈ പേര് ഒരു പേപ്പറിൽ എഴുതി അക്ഷരങ്ങളുടെ വലിപ്പം ശരിയാണോ എന്ന് നെറ്റിയിൽ വച്ച് പരിശോധിച്ചു. ശേഷമാണ് ടാറ്റൂ ചെയ്യുന്നത്.

വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്. “ഇതിനെ ഓവർ ആക്ഷൻ എന്ന് വിളിക്കുന്നു, എനിക്ക് ഒരു ഡിസ്‌ലൈക്ക് ബട്ടൺ വേണം.” എന്നും വ്യക്തികളിലെ സാമാന്യബുദ്ധിയ്ക്ക് ആർ.ഐ.പി എന്നും വിഡിയോയ്ക്കു താഴെ വിമർശനമായി എത്തി. എന്നാൽ ഈ വിഡിയോ വ്യാജമാണെന്നാണ് ബൂം വ്യക്തമാകുന്നത്. വീഡിയോയിൽ ഫീച്ചർ ചെയ്ത രക്ഷ എന്ന സ്ത്രീയെ സന്ദർശിക്കുകയും വിഡിയോ സംബന്ധിച്ചു തിരക്കുകയും ചെയ്തു. എന്നാൽ ഇത്തരം അവകാശവാദങ്ങൾ നിരസിക്കുകയാണ് രക്ഷ ചെയ്തതെന്നാണ് ബൂം റിപ്പോർട് ചെയുന്നത്. ഇതൊരു യഥാർത്ഥ ടാറ്റൂ അല്ല. ഞങ്ങൾ ഇത് ചെയ്തിട്ടില്ല. ഈ വീഡിയോ വ്യാജമാണ്
എന്ന് പറഞ്ഞതായും ബൂം റിപ്പോർട് ചെയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts