78 ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: 78 ന്റെ നിറവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിലൂടെ മുഖ്യമന്ത്രി ഒരു ജന്മദിനങ്ങളും ആഘോഷിക്കാറില്ലായെന്നത് ശ്രദ്ധേയമാണ്.

പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് പിണറായി വിജയനെ പിറന്നാള്‍ മധുരം തേടിയെത്തിയത്.ആദ്യ 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയായി അധികാരത്തിലേറുന്ന വേളയില്‍ മാത്രമാണ് ആദ്ദേഹം തന്റെ പിറന്നാളിനെക്കുറിച്ചാദ്യമായി പറയുന്നത്.അന്ന് ആ സത്യപ്രതിജ്ഞ ദിനത്തില്‍ ആദ്ദേഹത്തിന്റെ പിറന്നാള്‍ കൂടിയായിരുന്നു.കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയുടെ പൂര്‍വ്വീക സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. 1970ല്‍ 26-ാം വയസ്സില്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി. 2016ല്‍ ധര്‍മ്മടത്ത് നിന്ന് ജയിച്ച് പതിനാലാമത് മുഖ്യമന്ത്രിയായി.തുടര്‍ ഭരണം നേടി പതിനഞ്ചാമത് മുഖ്യമന്ത്രിയായി ചരിത്രം മാറ്റിയെഴുതാനും പിണറായി വിജയനായി.കേരളാ മുഖ്യമന്ത്രിയെന്ന നിലയിലും ഇരട്ടചങ്കുള്ള സഖാവെന്ന നിലയിലും വലിയൊരു ആരാധകവൃത്തം പിറണായി വിജയനുണ്ട്. സോഷ്യല്‍ മീഡിയയില്‍ അര്‍ദ്ധരാത്രി 12 മണി മുതല്‍ മുഖ്യമന്ത്രിക്ക് ആശംസയറിയിക്കന്നത് ആയിരങ്ങളാണ്.കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും സഖാവിന് പിറന്നാളാശംസകള്‍ നേര്‍ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts