നമ്മ മെട്രോ യെല്ലോ ലൈൻ ഡിസംബറിൽ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുമെന്നായിരുന്നു ബിഎംആർസിഎൽ അറിയിച്ചിരുന്നത്. എന്നാൽ യെല്ലോ ലൈൻ (ആർവി റോഡ് – ബൊമ്മസാന്ദ്ര റൂട്ട്) പൂർണമായും പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമെന്ന് ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. യെല്ലോ ലൈനിന്റെ ആദ്യ ഘട്ടം ജൂലൈയിൽ പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. ബൊമ്മസാന്ദ്രയെ സിൽക്ക് ലൈനുമായി ഈ മെട്രോ ലൈൻ ബന്ധിപ്പിക്കുന്നതിനാല്‍ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്‌ക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യും.…

Read More

മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഓയിൽ ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു 

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ഓയിൽ ടാങ്കർ മറിഞ്ഞ് എണ്ണ റോഡിലേക്ക് ഒഴുകി. തിരക്കേറിയ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ 5.30 ഓടെ നടന്ന അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചരോട്ടി പോലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്‌പെക്ടർ ഇർഷാദ് സയ്യിദ് പറഞ്ഞു. 33 ടൺ ഭാരമുള്ള വാഹന എൻജിൻ അസംസ്‌കൃത എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞതോടെ ദാപ്‌ചോരി പരിധിയിലെ ആർടിഒ ചെക്ക്‌പോസ്റ്റിനു സമീപമുള്ള ഹൈവേയുടെ ഒരു കിലോമീറ്റർ നീളത്തിൽ ഓയിൽ ഒഴുകി. ട്രാഫിക്…

Read More

ഉണ്ടായത് മനോഹരമായ അനുഭവം: ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം തന്റെ ആദ്യ ഉംറ നിർവഹിച്ച് സഞ്ജന ഗൽറാണി

ബെംഗളൂരു: കന്നഡ, തെലുങ്ക് സിനിമകളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായ നടി സഞ്ജന ഗൽറാണി ഉംറ നിർവഹിച്ചു. കുടുംബത്തോടൊപ്പമാണ് സഞ്ജന തന്റെ ആദ്യ ഉംറ നിർവഹിക്കാനെത്തിയത്. കുടുംബത്തോടൊപ്പമുള്ള ഉംറ അതിമനോഹരമായ അനുഭവമായിരുന്നുവെന്ന് സഞ്ജന പറഞ്ഞു. സഞ്ജന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉംറ അനുഭവം വിവരിച്ചത്. മക്കയിലെ സ്വീകരണമുറിയിൽ നിന്നുള്ള കാഴ്ച അമൂല്യമാണെന്നും ഹറമിന്റെ മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന തരത്തിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നതെന്നും സഞ്ജന പറഞ്ഞു. കഅബയുടെ മുന്നിൽ നിന്നുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം അനായാസം നിർവഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സഞ്ജന പങ്കുവെച്ചു. ഉംറ നിർവഹിക്കാനുള്ള ജീവിതത്തിലെ…

Read More

കനത്ത മഴ;അണ്ടർ പാസിൽ വെള്ളം കയറി,കാറിൽ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം;കുട്ടിയെ കാണാനില്ല.

ബെംഗളൂരു : നഗരത്തിൽ മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ഇടിയോട് കൂടിയ മഴയിൽ നിരവധി മരങ്ങൾ കടപുഴകി. കെ.ആർ.സർക്കിളിൽ അണ്ടർ പാസിൽ വെള്ളം കയറി, അവിടെ കുടുങ്ങിയ കാറിൽ ഉണ്ടായിരുന്ന യുവതി മുങ്ങി മരിച്ചു.ഇൻഫോസിസിൽ ജോലി ചെയ്യുന്ന ഭാനുരേഖ (22) ആണ് മരിച്ചത്. മഹീന്ദ്രയുടെ സൈലോ മോഡൽ ടാക്സിയാണ് അപകടത്തിൽ പെട്ടത്. 7 പേർ ഉണ്ടായിരുന്നു കാറിൽ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആന്ധ്രയിലെ വിജയവാഡയിൽ നിന്ന് എത്തിയവരാണ് സംഘം. ഒരു കുട്ടിയെ കാണാനില്ല. യുവതിയെ സൈൻ്റ് മാർത്താസ് ആശുപത്രിയിലേക്ക് മാറ്റി, മുഖ്യമന്ത്രി…

Read More

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം; ഹൊസൂർ ഗാന്ധി ശിലയ്ക്ക് പുഷപാർച്ചന നടത്തി

ബെംഗളൂരു: രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് തമിഴ്നാട് മലയാളി കോൺഗ്രസ്സും കൃഷ്ണഗിരി ഡി.സി.സിയും ചേർന്ന് ഹൊസൂർ ഗാന്ധി ശിലയ്ക്ക് മുൻപിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പുഷപാർച്ചന നടത്തി ആദരാജ്ഞലികൾ അർപിച്ചു’ മലയാളി കോൺഗ്രസ്സിന് വേണ്ടി സ്റ്റേറ്റ് സെക്രടറി മനോജ് കുമാർ ബാബു താന്നിവിള എം.കെ. സജീവ് മാത്യൂ തോമസ് കൃഷ്ണഗിരി ഡി.സി.സി പ്രിസിഡൻ്റ് മുരളീധരൻ ,ടൗൺ പ്രിസിഡൻ്റ് ത്യാഗരാജ എന്നിവർ പങ്കെടുത്തു

Read More

ഉഡുപ്പി മുൻ എംഎൽഎ യു.ആർ സഭാപതി അന്തരിച്ചു

ബെംഗളൂരു: ഉഡുപ്പി മുൻ എംഎൽഎ യു.ആർ.സഭാപതി (71) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.അദ്ദേഹത്തിന് ഭാര്യയും മകളും രണ്ട് ആൺമക്കളുമുണ്ട്. 1994ൽ കെസിപി (കർണാടക കോൺഗ്രസ് പാർട്ടി) സ്ഥാനാർഥിയായും 1999ൽ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച് രണ്ട് തവണയും വിജയിച്ചു. 2004ലെ തിരഞ്ഞെടുപ്പിൽ 2004ൽ ബിജെപി സ്ഥാനാർഥി രഘുപതി ഭട്ടിനെതിരെ പരാജയപ്പെട്ടു.1989 ൽ കോൺഗ്രസിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ യക്ഷഗാന കലാരംഗത്തിന് സഹായഹസ്തം നീട്ടിയ അദ്ദേഹം യക്ഷഗാന കലാരംഗത്തിന്റെ ആജീവനാന്ത അംഗമായിരുന്നുവെന്ന് സഭാപതിയുടെ നിര്യാണത്തിൽ…

Read More

റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കൾ

തൃശ്ശൂര്‍: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കളെ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്തെ റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങിയത്. ഇന്ന് രാവിലെ ഗോതമ്പ് പൊടി അരിച്ചു നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഒപ്പം വാങ്ങിയ രണ്ടു പാക്കറ്റുകൾ കൂടി പരിശോധിച്ചപ്പോൾ അതിലും പുഴുക്കൾ. മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട…

Read More

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം

ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി രാജീവിനെ…

Read More

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം

ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് ടീറ്റ് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി…

Read More

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ…

Read More
Click Here to Follow Us