ഉഡുപ്പി മുൻ എംഎൽഎ യു.ആർ സഭാപതി അന്തരിച്ചു

ബെംഗളൂരു: ഉഡുപ്പി മുൻ എംഎൽഎ യു.ആർ.സഭാപതി (71) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.അദ്ദേഹത്തിന് ഭാര്യയും മകളും രണ്ട് ആൺമക്കളുമുണ്ട്.

1994ൽ കെസിപി (കർണാടക കോൺഗ്രസ് പാർട്ടി) സ്ഥാനാർഥിയായും 1999ൽ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച് രണ്ട് തവണയും വിജയിച്ചു. 2004ലെ തിരഞ്ഞെടുപ്പിൽ 2004ൽ ബിജെപി സ്ഥാനാർഥി രഘുപതി ഭട്ടിനെതിരെ പരാജയപ്പെട്ടു.1989 ൽ കോൺഗ്രസിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ

ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ യക്ഷഗാന കലാരംഗത്തിന് സഹായഹസ്തം നീട്ടിയ അദ്ദേഹം യക്ഷഗാന കലാരംഗത്തിന്റെ ആജീവനാന്ത അംഗമായിരുന്നുവെന്ന് സഭാപതിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യക്ഷഗാന കലാരംഗം പ്രസിഡന്റ് എം ഗംഗാധര റാവുവും സെക്രട്ടറി മുരളി കടേക്കറും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us