റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കൾ

തൃശ്ശൂര്‍: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കളെ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്തെ റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങിയത്. ഇന്ന് രാവിലെ ഗോതമ്പ് പൊടി അരിച്ചു നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഒപ്പം വാങ്ങിയ രണ്ടു പാക്കറ്റുകൾ കൂടി പരിശോധിച്ചപ്പോൾ അതിലും പുഴുക്കൾ. മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂർണ്ണ ഗോതമ്പ് പൊടിയിലാണ് പുഴുക്കളെ കണ്ടെത്തിയത്.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

കിള്ളിമംഗലത്തെ റേഷൻ കടകയിൽ നിന്ന് ഗോതബ് വാങ്ങിയ മുൻഗണ വിഭാഗത്തിൽപ്പെട്ട ആളുകൾക്കെല്ലാം ഗോതബ് പൊടിയിൽ നിന്ന് പുഴുക്കളെ ലഭിച്ചു. ഗുണനിലവാരമില്ലാത്ത ഗോതമ്പ് പൊടിയാതിനാലാണ് പുഴുവരിക്കാൻ ഇടയാതെന്നാണ് ആക്ഷേപം. പാക്കറ്റിൽ അടയാളപ്പെടുത്തിയ തീയതിയും മാഞ്ഞു പോയ നിലയിലാണ്. ശനിയാഴ്ച ആയതിനാൽ നിരവധിപ്പേരാണ് റേഷൻ കടയിൽ നിന്ന് ഗോതമ്പ് വാങ്ങിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
[masterslider id="10"]

Related posts