മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം

ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് രാഹുല്‍ റീട്വീറ്റ് ചെയ്തു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

തിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി രാജീവിനെ അനുസ്മരിച്ചു. രാജ്യത്തെ ഡിജിറ്റല്‍ യുഗത്തിലേക്ക് നയിച്ചത് രാജീവ് ഗാന്ധിയാണെന്ന് അതിനെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ ഓര്‍ക്കണമെന്ന് എ.കെ ആന്റണി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, ഡിസിസി പ്രസിഡന്റ് പാലോലി രവി, എം. ലിജു, വിപി സജീന്ദ്രന്‍, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസിസി ആസ്ഥാനങ്ങളിലും  മണ്ഡലം തലങ്ങളിലും നടന്ന അനുസ്മരണത്തില്‍ നേതാക്കളും പ്രവര്‍ത്കരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?
[masterslider id="10"]

Related posts