ബെംഗളൂരു: ഇരുളടഞ്ഞ ബിജെപി ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.
ബിജെപിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം അവസാനിപ്പിക്കാതെ കര്ണാടകക്കോ ഇന്ത്യക്കോ പുരോഗതിയില്ലെന്നും അവര്‍ വ്യക്തമാക്കി. ഹുബ്ബള്ളിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ കര്‍ണാടകക്ക് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം ലഭിക്കില്ല എന്ന തരത്തിലാണ് അവര്‍ പരസ്യമായി ഭീഷണി മുഴക്കുന്നതെന്ന് സോണിയ പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങള്‍ അത്ര ഭീരുവും അത്യാഗ്രഹികളുമല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ജനങ്ങളുടെ ഭാവി സര്‍ക്കാരിന്റെ അനുഗ്രഹങ്ങളെ ആശ്രയിച്ചിരിക്കുന്നില്ലെന്നും സോണിയ പരിഹസിച്ചു.
വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെന്നും സോണിയ പറഞ്ഞു. ഇത്തരക്കാര്‍ക്ക് ഒരിക്കലും കര്‍ണാടകയില്‍ ഒരു വികസനവും കൊണ്ടുവരാന്‍ കഴിയില്ല. ഭാരത് ജോഡോ യാത്ര ബിജെപിയെ ചൊടിപ്പിച്ചു. ചോദ്യങ്ങള്‍ക്കൊന്നും ബിജെപിക്കാര്‍ മറുപടി പറയുന്നില്ല. ജനാധിപത്യ തത്വങ്ങള്‍ തങ്ങളുടെ പോക്കറ്റിലാണെന്ന് അവര്‍ കരുതുന്നു. ജനാധിപത്യം ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നതെന്നും സോണിയ ഗാന്ധി ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.