ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റൺസ് വിജയലക്ഷ്യം. 77 റൺസ് എടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും 62 റൺസ് എടുത്ത ഫാഫ് ഡുപ്ലസിയുമാണ് റൺ വേട്ടക്കാർ. റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമ്മയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടിയ റോയൽസ് നായകൻ ബെഗളൂരുവിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ വിരാട് കോഹ്‌ലിയെ പുറത്താക്കി ട്രെൻഡ് ബോൾട്ട് മിന്നും തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ ഷഹബാസ് അഹമ്മദിനെ കൂടെ കൂടാരം കയറ്റി ബോൾട്ട് ആർസിബിയെ…
Read MoreMonth: April 2023
പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് കത്ത് സേവ്യർ അറസ്റ്റിൽ
കൊച്ചി: പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ബി ജെ പി ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിയത് എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ തന്നെയെന്ന് വ്യക്തമായി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കഥ എഴുതുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷം അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ആരോപിച്ചിരുന്നു. സേവ്യർ ആരോപണം നിഷേധിക്കുകയും ചെയ്തു. തന്നോടുള്ള വിരോധം തീർക്കാൻ സേവ്യർ ചെയ്തതാകാം എന്നാണ് ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തി. തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി…
Read Moreചിന്നസ്വാമിയിൽ ഇന്ന് റോയൽസ് പോരാട്ടം
ബെംഗളൂരു : ഐപിഎല്‍ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്‌ത്തിയെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീസണിലെ ആറ് മത്സരങ്ങളില്‍ നാലിലും ജയിച്ച് എട്ട് പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് സഞ്‌ജുവും സംഘവും. മൂന്ന് ജയമുള്ള ബെംഗളൂരു ആറാമതുമാണ് പോയിന്‍റ് പട്ടികയില്‍. വിജയവഴിയില്‍ തിരിച്ചെത്താന്‍ റോയല്‍സും ജയം തുടരാന്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടുമ്പോള്‍ ചിന്നസ്വാമിയില്‍ തീപാറും പോരാട്ടം തന്നെ ഇന്ന്…
Read More2 ദിവസത്തെ പ്രചാരണ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
ബെംഗളൂരു: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കും. ഹുബ്ബള്ളിയില്‍ രാവിലെ പത്തരയോടെ എത്തുന്ന രാഹുല്‍ ഗാന്ധി, ജഗദീഷ് ഷെട്ടറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് 11 നിയമ സഭാ മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കടുത്ത പനിയെ തുടര്‍ന്ന് ജെ.ഡി.എസ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ഇന്നത്തെ പ്രചാരണ പരിപാടികളില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.
Read Moreഎച്ച് ഡി കുമാരസ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു: കര്‍ണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമാരസ്വാമിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേതാവ് സുഖം പ്രാപിച്ചു വരികയാണെന്നും ബെംഗളൂരു മണിപ്പാല്‍ ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രില്‍ 22 ന് തളര്‍ച്ചയെ തുടര്‍ന്നാണ് നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എച്ച്‌ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023 ഏപ്രില്‍ 22-ന് വൈകുന്നേരം എച്ച്‌ഡി കുമാരസ്വാമിയെ മണിപ്പാല്‍ ഹോസ്പിറ്റലിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഡോ. സത്യനാരായണ മൈസൂരിന്റെ മേല്‍നോട്ടത്തില്‍ പ്രവേശിപ്പിച്ചു. തളര്‍ച്ചയുടെയും പൊതു ബലഹീനതയുടെയും ലക്ഷണങ്ങളോടെയാണ് അദ്ദേഹത്തെ…
Read Moreവന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് നിരക്കുകൾ അറിയാം
തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്ന് രാവിലെ 8 മണി മുതൽ ആണ് ബുക്കിംഗ് തുടങ്ങിയത് .തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.. ചെയർകാർ എക്സിക്യൂട്ടീവ് കോച്ച് കൊല്ലം 435 -820 കോട്ടയം 555 -1075 എറണാകുളം 765 -1420 തൃശൂർ 880- 1650 ഷൊർണൂർ 950 -1775 കോഴിക്കോട് 1090- 2060 കണ്ണൂർ 1260 -2415 കാസർകോട് 1590- 2880…
Read Moreകോഴിയെ വൃത്തിയാക്കാൻ ദേശീയ പതാക ഉപയോഗിച്ചു, യുവാവ് അറസ്റ്റിൽ
സിൽവാസ: ഇറച്ചിക്കടയില്‍ കോഴിയെ ശുദ്ധീകരിക്കാന്‍ ദേശീയ പതാക ഉപയോഗിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇയാള്‍ കോഴിയെ ശുദ്ധിയാക്കാന്‍ പതാക ഉപയോഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ സംഭവം. അതേസമയം ആളുടെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ദേശീയ ബഹുമാനത്തെ അപമാനിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read Moreവിവാഹ സംഘം സഞ്ചരിച്ച ബസിനു തീ പിടിച്ചു
ബെംഗളൂരു: വിവാഹ സംഘം സഞ്ചരിച്ച ബസിനു തീ പിടിച്ചു. ആർക്കും പാർക്കില്ല.ശിവമോഗയിൽ നിന്നുള്ള 30 യാത്രക്കാർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ശ്രീരംഗപട്ടണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാരുടെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. മൈസൂരിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
Read Moreവടക്കൻ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധി എത്തും
ബെംഗളൂരു: ബസവേശ്വര ജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെത്തും. പ്രമുഖ ലിംഗായത്ത് മഠാധിപതികളും പങ്കെടുക്കുന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം കോൺഗ്രസിൽ എത്തിയ ലിംഗായത്ത് നേതാക്കളായ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി എന്നിവരും പങ്കെടുക്കും.
Read Moreസിദ്ധരാമയ്യ മുഖ്യമന്ത്രിയാകണം, 101 കിലോ ധാന്യ ചാക്കുമായി നടന്നത് 1 കിലോ മീറ്റർ
ബെംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ഭാരോദ്വഹന പൂജയുമായി കോൺഗ്രസ് പ്രവർത്തകൻ. 101 കിലോ ധാന്യം നിറച്ച ചാക്ക് ചുമലിലേറ്റി ഗദഗിലെ കോൺഗ്രസ് പ്രവർത്തകൻ. ഹനുമന്തപ്പ ജാഗട്ടിയാണ് ധ്യാന ചാക്കുമായി ഒരു കിലോ മീറ്റർ നടന്നത്. ലക്കുണ്ഡി ഗ്രാമത്തിലെ വിരൂപാക്ഷ ക്ഷേത്രം മുതൽ മാരുതി ക്ഷേത്രം വരെയാണ് 101 കിലോ ധാന്യവുമായി ഇദ്ദേഹം നടന്നത്. ദീദ നമസ്കാര പൂജയുടെ ഭാഗമായാണ് 101 കിലോ ഭാരമുള്ള ചാക്കുമായി നടന്നതെന്ന് ഹനുമന്തപ്പ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം സിദ്ധരാമയ്യയുടെ കടുത്ത ആരാധകൻ കൂടി ആണ്.
Read More