ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി വിജയപുരയില്‍ നടത്തിയ റോഡ് ഷോക്ക് വമ്പിച്ച സ്വീകരണം. രാഹുലിനെക്കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി. കര്‍ണാടക കോണ്‍ഗ്രസ് പ്രചാരണ സമിതി തലവന്‍ എം ബി പട്ടീലും മറ്റ് നിരവധി പാര്‍ട്ടി നേതാക്കളും രാഹുലിനെ അനുഗമിച്ചു. ഛത്രപതി ശിവജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുല്‍ ഗാന്ധി റോഡ് ഷോ ആരംഭിച്ചത്.പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തിലായിരുന്നു രാഹുലിന്റെ യാത്ര.കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയപുരയിലെത്തിയ രാഹുലിനെ ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതി…
Read MoreMonth: April 2023
ശ്രുതി ലക്ഷ്മി ബിഗ് ബോസിൽ നിന്നും ക്വിറ്റ് ചെയ്യാൻ ഒരുങ്ങുന്നു?കാരണം തിരഞ്ഞ് പ്രേക്ഷകർ
ബിഗ് ബോസ് താരം ശ്രുതി ലക്ഷ്മി ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്‌നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. ശ്രുതിയും റനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ഈ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട്…
Read Moreനിങ്ങൾക്ക് ഇനി ഐഒടി സൗകര്യമുള്ള ഇലക്ട്രിക് ബസിൽ തിരുപ്പതിയിലേക്ക് യാത്ര ചെയ്യാം
ബെംഗളൂരു: ഇന്റർസിറ്റി ഇവി ബസ് സർവീസായ ഫ്രഷ് ബസ്, ബെംഗളൂരു-തിരുപ്പതി റൂട്ടിൽ തങ്ങളുടെ ആദ്യ ഇലക്ട്രിക് ബസുകൾ ഞായറാഴ്ച പുറത്തിറക്കി. ഒരു സീറ്റിന് 399 രൂപ അടിസ്ഥാന നിരക്കിലായിരിക്കും ഇവ ഓടുക. കമ്പനി ഈ മാസം അവസാനം ഹൈദരാബാദ്-വിജയവാഡ റൂട്ടിൽ സർവീസ് ആരംഭിക്കുകയും രണ്ട് റൂട്ടുകളിലുമായി മൊത്തം 24 ബസുകൾ ഉടൻ ആരംഭിക്കുകയും ചെയ്യുമെന്നും അറിയിച്ചു. ഓരോ ബസും 45-ലധികം സീറ്റുകളുള്ള 12 മീറ്റർ പ്രീമിയം കോച്ചാണ് ഉള്ളത്. ഈ ബസുകൾക്ക് മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും, കൂടാതെ 0-100…
Read Moreരാഹുൽ ഗാന്ധി ഏപ്രിൽ 27ന് മംഗളൂരുവിൽ റോഡ് ഷോ നടത്തും
ബെംഗളൂരു: മംഗളുരു കളക്ടർസ് ഗേറ്റിൽ നിന്ന് എബി ഷെട്ടി സർക്കിൾ വരെ 27 ന് നടക്കുന്ന2 കിലോമീറ്റർ റോഡ് ഷോയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. തുടർന്ന് ഉഡുപ്പിയിലെ കാപ്പിൽ മൽസ്യബന്ധന തൊഴിലാളികളുമായി അദ്ദേഹം ചർച്ച നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറി റോജി എം.ജോൺ അറിയിച്ചു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെ ഇന്ന് മംഗളുരുവിലെത്തും തുടർന്ന്നലെ സുള്ള്യയിലും പൊതുറാലികളെ അഭിസംബോധന ചെയ്യും
Read Moreബന്ദിപ്പുരിൽ ഇതരസംസ്ഥാന വാഹനങ്ങൾക്ക് പ്രവേശന ഫീസ് നൽകേണ്ടിവരും; വിശദാംശങ്ങൾ
ബെംഗളൂരു: ചാമരാജനഗറിലെ ബന്ദിപ്പുർ വനത്തിൽ കേരളത്തിലേക്കും തിരിച്ചുമുള്ള ഇതരസംസ്ഥാന വാഹനങ്ങൾക്ക് കർണാടക വനംവകുപ്പ് പ്രവേശനഫീസ് ഏർപ്പെടുത്തി. ബന്ദിപ്പുർ ഡയറക്ടർ രമേഷ്‌കുമാറാണ് ഉത്തരവിറക്കിയത്.ചെറിയവാഹനങ്ങൾക്ക് 20 രൂപയും വലിയവാഹനങ്ങൾക്ക് 50 രൂപയുമാണ് ഫീസ്. വനംവകുപ്പിന്റെ നടപടി മലയാളിയാത്രക്കാരെയാണ് കൂടുതലായി ബാധിക്കുക.ബന്ദിപ്പുരിലൂടെ കടന്നുപോകുന്ന രണ്ട് ദേശീയപാതകളിലൂടെയും പ്രതിദിനം മലയാളികളുടെ നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. കർണാടകത്തിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കും തെക്കൻ കേരളത്തിലേക്കുമുള്ള യാത്രക്കാർ സഞ്ചരിക്കുന്ന പാതകളാണ് ബന്ദിപ്പുരിലൂടെയുള്ള ദേശീയപാതകൾ. കോയമ്പത്തൂർ-ഗുണ്ടൽപേട്ട് ദേശീയപാത 181-ലൂടെ വരുന്ന വാഹനങ്ങൾ മേലുകമനഹള്ളി, കേകനഹള്ള ചെക്‌പോസ്റ്റുകളിൽ പ്രവേശനഫീസ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.മൂലെഹള്ള, മദ്ദൂർ ചെക്‌പോസ്റ്റുകളിൽ കൊല്ലേഗൽ-കോഴിക്കോട്…
Read Moreഅവധിക്കാലം നാട്ടിൽ ജോറാക്കാം; കൊച്ചുവേളി-ബെംഗളൂരു റൂട്ടില്‍ സ്പെഷ്യൽ ട്രെയിന്‍ പ്രഖ്യാപിച്ചു
ബെംഗളൂരു: അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരു- കൊച്ചുവേളി-ബംഗളൂരു റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ 25 മുതല്‍ ജൂണ്‍ അവസാനം വരെ രണ്ടു മാസത്തേക്കാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തുക. ബെംഗളൂരു, കെ.ആര്‍ പുരം, ബംഗാര്‍പേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. കൊച്ചുവേളിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷല്‍ ട്രെയിന്‍ (06083) ചൊവ്വാഴ്ച വൈകീട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബെംഗളൂരുവിലെത്തും. മേയ് രണ്ട്,…
Read Moreബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചംഗ കുടുംബം മരിച്ചു
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കേങ്കേരി സ്വദേശിയും രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലാ ജീവനക്കാരനുമായ രവി പൂജാർ (45), ഭാര്യ ലക്ഷ്മി പൂജാർ (40), മക്കളായ ഇചാര പൂജാർ (15), ശാന്തല പൂജാർ (10), സിരി പൂജാർ (മൂന്ന്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ചന്നപട്ടണയിലെ ലംബാനി തൻഡയിലാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഡിവൈഡർ തകർത്ത് കാർ എതിർദിശയിലേക്ക് പോകുകയായിരുന്ന മറ്റൊരു കാറിൽ…
Read Moreതിരഞ്ഞെടുപ്പ് പ്രചാരണം; അമിത് ഷാ ഇന്ന് ഗുണ്ടൽപേട്ടിലെത്തും
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുണ്ടൽപേട്ടിൽ എത്തും. രാവിലെ 10 ന് ചാമുണ്ഡി ഹിൽസിൽ ക്ഷേത്ര ദർശനം നടത്തും. തുടർന്ന് ഗുണ്ടൽപേട്ട സ്റ്റേഡിയത്തിൽ ബി.ജെ.പി സ്ഥാനാർഥി സി.എസ്. നിരഞ്ജൻകുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ഹാസൻ സകലേഷ്പുരിയിലെ പാർട്ടി സ്ഥാനാർഥി മഞ്ജു നാഥിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന അമിത്ഷാ രാത്രി ഹുബ്ബള്ളിയിലേക്ക് പോകും
Read Moreതിരഞ്ഞെടുപ്പ് പ്രചാരണം; യോഗി ആദിത്യനാഥ് 26 ന് കനകപുരയിൽ എത്തും
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 26 ന് കനകപുരയിലെത്തും. ബി.ജെ.പി സ്ഥാനാർഥി ആർ അശോകയുടെ പ്രചാരണറാലിയിൽ പങ്കെടുക്കുന്ന യോഗി ആദിത്യനാഥ് 30 ന് വീണ്ടും കർണാടകയിലെത്തും. വിവിധ മഠാധിപതികളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 10 ഇടങ്ങളിൽ പ്രചാരണ റാലികളിലും യോഗി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Moreമരുന്നുനിർമാണശാലയിൽ വൻതീപ്പിടിത്തം
ബെംഗളൂരു : റായ്ച്ചൂരിൽ മരുന്നുനിർമാണശാലയിൽ വൻതീപ്പിടിത്തം. വദലൂരുവിലെ റായ്ച്ചൂർ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിലെ ബോയ്‌ലറുകളും പൊട്ടിത്തെറിച്ചു. റായ്ച്ചൂരിൽനിന്ന് ആറുയൂണിറ്റ് അഗ്നിരക്ഷാസംഘങ്ങൾ എത്തിയാണ് തീയണച്ചത്. സ്ഥാപനത്തിലെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.സംഭവത്തിൽ ആർക്കും പരിക്കില്ല. എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമികനിഗമനം. ശക്തിനഗർ പോലീസും അഗ്നിരക്ഷാസേനയും അന്വേഷണം തുടങ്ങി.
Read More