മരുന്നുനിർമാണശാലയിൽ വൻതീപ്പിടിത്തം

ബെംഗളൂരു : റായ്ച്ചൂരിൽ മരുന്നുനിർമാണശാലയിൽ വൻതീപ്പിടിത്തം. വദലൂരുവിലെ റായ്ച്ചൂർ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിലെ ബോയ്‌ലറുകളും പൊട്ടിത്തെറിച്ചു.

റായ്ച്ചൂരിൽനിന്ന് ആറുയൂണിറ്റ് അഗ്നിരക്ഷാസംഘങ്ങൾ എത്തിയാണ് തീയണച്ചത്. സ്ഥാപനത്തിലെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ ഓടിരക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.സംഭവത്തിൽ ആർക്കും പരിക്കില്ല.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

എട്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകൾ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമികനിഗമനം. ശക്തിനഗർ പോലീസും അഗ്നിരക്ഷാസേനയും അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഖനന നിയന്ത്രണ നിയമ ഭേദഗതി: കേരളവും കർണാടകവും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts