ബെംഗളൂരു: പട്ടികജാതി വിഭാഗക്കാരുടെ സംവരണത്തില്‍ ഉപജാതികള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു.
ചൊവ്വാഴ്ചയും ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടര്‍ന്നു. കുഞ്ചെനഹള്ളിയിലെ പ്രതിഷേധത്തില്‍ ശിവമൊഗ്ഗക്കും ശിക്കാരിപുരക്കും ഇടയില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡില്‍ ടയറുകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു. അതിനിടെ, ശിക്കാരിപുരയില്‍ എത്തിയ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ജനപ്രതിനിധികളുടെയും പോലീസിന്റെയും യോഗം വിളിച്ചു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തയാറാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സമുദായങ്ങള്‍ക്കും സംവരണം നല്കി നീതി ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തത്. സമരത്തിനിടെ പോലീസുകാര്‍ക്ക് പരിക്കേറ്റ സംഭവം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പോലീസ് സൂപ്രണ്ട് ജി.കെ. മിഥുന് കുമാര്‍, യെദ്യൂയൂരപ്പയുടെ മകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര എന്നിവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.