ബെംഗളൂരു: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ 2023 – മാതൃഭാഷാപുരസ്കാരങ്ങൾക്ക് മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ പ്രവർത്തകർ തെരെഞ്ഞെടുക്കപ്പെട്ടു.
മാതൃഭാഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാഷാപ്രവർത്തകർക്ക് ‘ഭാഷാമയൂരം’ പുരസ്കാരത്തിന് ശ്രീ കെ. ദാമോദരൻ (പ്രസിഡന്റ്, മലയാളം മിഷൻ കർണാടക ചാപ്റ്റർ), മികച്ച മലയാളം മിഷൻ അധ്യാപകർ നൽകുന്ന ബോധി അധ്യാപക പുരസ്കാരത്തിന് കർണാടക ചാപ്റ്ററിൽ നിന്നുള്ള അധ്യാപികയായ മീര നാരായണൻ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.
മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങൾ പ്രാവർത്തികമാക്കുന്ന ഭാഷാപ്രതിഭാപുരസ്കാരത്തിന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് അർഹത നേടിയത്. മലയാളം മിഷൻ വെസ്റ്റ് മേഖല കോഓർഡിനേറ്റർ ശ്രീ ജിസോ ജോസ്, ഷിജു അലക്സ്, കൈലാഷ് നാഥ് ഫൗണ്ടേഷന്റെ ഡയറക്ടർമാർ.
ഈ മഹത്തായ നേട്ടം കൈവരിച്ച മലയാളം മിഷൻ പ്രവർത്തകരും ഇൻഡിക് ആർക്കേവ് ഫൗണ്ടേഷൻ ഭാരവാഹികളെയും ബെംഗളൂരു മലയാളി സമൂഹവും വിവിധ സംഘടനകളും ചേർന്ന് ആദരിക്കാനും അനുമോദിക്കാനും ഒരു യോഗം 2023 മാർച്ച് 5 ഞായറാഴ്ച്ച 3 മണിക്ക് നിംഹാൻസ് ആശുപത്രിക്ക് സമീപമുള്ള കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കും.
കേരള സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത പ്രഭാഷകനും, വാഗ്മിയും , സാംസ്കാരിക ചിന്തകനുമായ ഡോ. സുനിൽ.പി. ഇളയിടം പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.
ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക, സംഘടനാ മേഖലകളിലെ പ്രമുഖ വ്യക്തികളും ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.