നാളെ മുതല്‍ വൈദ്യുതി ബില്ലില്‍ നിന്നും ഷോക്കടിക്കും.

തിരുവനന്തപുരം: നാളെ മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 30 പൈസയുടെ വര്‍ദ്ധനവാണ് റെഗുലേറ്ററി കമ്മിഷന്‍ വരുത്തിയിരിക്കുന്നത്. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക്, കാപ്പി, ഇഞ്ചി, ഏലം, തുടങ്ങിയ എല്ലാ വിളകള്‍ക്കും വര്‍ദ്ധനവ് ബാധകമാകും.

ആയിരം വാട്ട് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂണിറ്റുവരെ നിലവിലുള്ള സൗജന്യം തുടരും. 2003 ലെ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് ക്രോസ് സബ്‌സിഡി പരിധി നിലനിര്‍ത്തേണ്ടതുള്ളത് കൊണ്ട് വ്യവസായ വാണിജ്യാവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിത്തിലേറെ വീടുകളില്‍ 150 യൂണിറ്റുവരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts