ബെംഗളൂരു: മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂണ്‍ തകര്‍ന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ഹൈക്കോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മെട്രോ നിര്‍മ്മാണത്തില്‍ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോര്‍പ്പറേഷന്‍, കരാറുകാര്‍ തുടങ്ങിയവരും കോടതി നടപടികള്‍ നേരിടേണ്ടി വരും. ജനുവരി 10നാണ് നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ്…
Read MoreMonth: January 2023
റോഡ് കയ്യേറി കച്ചവടം; ഒഴിയാൻ നോട്ടീസ് നൽകി ബി.ബി.എം.പി.
ബെംഗളൂരു: പാർപ്പിട മേഖലകളെ വീതിഞ്ഞ റോഡുകൾ കയ്യേറി കച്ചവടം നടത്തുന്നവരോട് ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകി ബി.ബി.എം.പി. അടിയിൽ കുറവ് വീതിയുള്ള റോഡുകളിൽ കച്ചവടം നടത്തുന്നവർക്ക് എതിരെയാണ് നടപടി. എന്നാൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാപാരികളുടെ സംഘടന അറിയിച്ചിട്ടുണ്ട്. വാടക നൽകിയാണ് വ്യാപാരം നടത്തുന്നതെന്നും കോവിഡിനു ശേഷം കച്ചവടം മെച്ചപ്പെട്ടു വരുന്നതിനിടെയുള്ള ബി.ബി.എം.പി നടപടി അന്യായമാണെന്നും സംഘടന നേതാക്കൾ പറഞ്ഞു
Read Moreപെറ്റ് ഷോപ്പുകളിൽ അപ്രതീക്ഷിത റെയ്ഡ്; രക്ഷപെടുത്തിയത് 1,000 ത്തോളം വളർത്തുമൃഗങ്ങളെയും പക്ഷികളെയും
ബെംഗളൂരു: കർണാടക മൃഗക്ഷേമ ബോർഡ് (KAWB) രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലുടനീളം പെറ്റ് ഷോപ്പുകളിൽ അപ്രതീക്ഷിത പരിശോധനകളും റെയ്ഡുകളും നടത്തി. പെറ്റ് ഷോപ്പ് ഉടമകളോട് കർശനമായി നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പും നൽകി, കെ എ ഡബ്ലിയൂ ബി, ബി ബി എം പി വെറ്ററിനറി വകുപ്പ്, ബെംഗളൂരു സിറ്റി പോലീസ്, മൃഗസംരക്ഷണ വകുപ്പ്, എൻജിഒകൾ എന്നിവയുടെ സംയുക്ത സംഘം നടത്തിയ റെയ്ഡുകളിൽ 16 ഇനങ്ങളിൽ നിന്നുള്ള 1,344 മൃഗങ്ങളെ രക്ഷപ്പെടുത്തി. കെ എ ഡബ്ലിയൂ ബിയുടെ പ്രസ്താവന പ്രകാരം, മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതായി ബോർഡിന് ഒന്നിലധികം…
Read More‘ഗർത്തത്തിനുകാരണം ഭൂഗർഭ മെട്രോ ആണെന്ന് ഉറപ്പില്ല’; ബി.എം.ആർ.സി.എൽ
ബെംഗളൂരു : റോഡിലുണ്ടായ ഗർത്തം ഭൂഗർഭ മെട്രോ പാത നിർമാണം കാരണമാണെന്ന് പറയാനായിട്ടില്ലെന്ന് ബി.എം.ആർ.സി.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ സിദ്ധനഗൗഡ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗർത്തമുണ്ടായ ഭാഗത്തെ റോഡിനടിയിൽ വെള്ളമുണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്. തുരങ്ക നിർമാണം പൂർത്തിയായാൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ പലതവണ ഗ്രൗട്ടിങ് ചെയ്യാറുണ്ട്. എം.ജി. റോഡിനും വെള്ളാറ ജങ്‌ഷനും ഇടയിൽ രണ്ട് തുരങ്കനിർമാണ യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് നേരത്തേ തുരങ്കം പൂർത്തിയാക്കിയതാണെന്നും റോഡിൽ ഗർത്തം രൂപപ്പെട്ടതിന്റെ 30 മീറ്റർ അകലെയായിരുന്നു രണ്ടാമത്തെ യന്ത്രം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreവീണ്ടും സംസ്ഥാനത്ത് മയക്കുമരുന്ന് വേട്ട; മലയാളി വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
ബെംഗളൂരു: മംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസ് മയക്കുമരുന്ന് വേട്ട. കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് മലയാളിയായ കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഡി.ഫാം വിദ്യാര്‍ഥിയും കൊച്ചി സ്വദേശിയുമായ അദുന്‍ ദേവ്(26), മംഗളൂരു കസബ ബങ്കര സ്വദേശിയും നഗരത്തില്‍ പഴം വില്‍പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്റാര്‍ (23), മംഗളൂരു തുംകൂര്‍ സ്വദേശിയും മെഡിക്കല്‍ പി.ജി വിദ്യാര്‍ഥിയുമായ ഡോ.വി.എസ്. ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗളൂരുവിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്.കഞ്ചാവ്…
Read More‘യുവശക്തി’ ഇന്ത്യയുടെ ശക്തിയെന്ന് പ്രധാനമന്ത്രി മോദി
ബെംഗളൂരു: യുവശക്തിയാണ് ഇന്ത്യയുടെ ചാലകശക്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച യുവാക്കൾക്ക് മികച്ച അവസരമാണ് നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പറഞ്ഞു. കളിപ്പാട്ടങ്ങൾ മുതൽ വിനോദസഞ്ചാരം, പ്രതിരോധം മുതൽ ഡിജിറ്റൽ വരെ, രാജ്യം ലോകമെമ്പാടും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണെന്ന് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടാണ്, ഇത് നിങ്ങളുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെ യുവത്വത്തിന്റെ നൂറ്റാണ്ടാണ് എന്ന് പറയുന്ന ആഗോള ശബ്ദങ്ങൾ ഇന്ന് ഉയർന്നുവരുന്നു.” ലോകത്തിലെ ഏറ്റവും വികസിത രാജ്യത്തെ പോലും മറികടക്കാൻ പോസിറ്റീവ് തടസ്സത്തിന്റെ ആവശ്യകത ഉണ്ടെന്നും അദ്ദേഹം…
Read More‘റാപ്പിഡ് റോഡ്’ പരീക്ഷണം പരാജയം; വൈറ്റ്-ടോപ്പിംഗ് രീതിയിലേക്ക് തിരിഞ്ഞ് ബിബിഎംപി
ബെംഗളൂരു: ഇന്ദിരാനഗറിനടുത്തുള്ള ഓൾഡ് മദ്രാസ് റോഡിൽ ബിബിഎംപിയുടെ ‘റാപ്പിഡ് റോഡ്’ പരീക്ഷണം പരാജയപ്പെട്ടതോടെ, പഴയ രീതി ഉപയോഗിച്ച് വൈറ്റ് ടോപ്പിംഗ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനയിച്ചതായി റിപ്പോർട്ട്. 2019-ൽ ടെൻഡർ ചെയ്ത വൈറ്റ്-ടോപ്പിംഗ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ യോഗത്തിൽ സമ്മതം അറിയിച്ചതായി റിപ്പോർട്ടുണ്ട്. 89 റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 2019 ലെ ടെൻഡർ പ്രകാരം 1,155 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. 2022-23 ഷെഡ്യൂൾ ചെയ്ത നിരക്കുകൾക്ക് (എസ്ആർ) അനുയോജ്യമാക്കുന്നതിന് ഇപ്പോൾ 1,429 കോടി രൂപയായി പരിഷ്കരിച്ചു. എച്ച്‌ഡി കുമാരസ്വാമിയുടെ…
Read Moreമുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
പട്ന: മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10.19നായിരുന്നു അന്ത്യം. മകൾ സുഭാഷിണിയാണ് മരണവിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്‌ച പകലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴു തവണ ലോക്സഭയിലേക്കും നാലു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുതിർന്ന സോഷ്യലിസ്റ്റ് നേതാക്കളിലൊരാളായിരുന്ന ശരദ് യാദവ്, ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016വരെ ദേശീയ പ്രസിഡന്റായിരുന്നു. നിതീഷ് കുമാർ ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിയു വിട്ട്…
Read Moreവായു വജ്ര ബസുകളുടെ റൂട്ട് ഇനി വെബ് പോർട്ടിലൂടെ അറിയാം
ബെംഗളൂരു: വിമാനത്താവളത്തിലേക്കുള്ള ബിഎംടിസിയുടെ വായു വജ്ര ബസുകളുടെ റൂട്ടും സഞ്ചാരപാതയും കണ്ടെത്താൻ വെബ് പോർട്ടലുമായി ഐടി ജീവനക്കാർ. ബസുകളുടെ സഞ്ചാര പാത കണ്ടെത്താനുള്ള നിംബസ് ആപ്പ് പുറത്തിറക്കുന്നതിൽ ബിഎംടിസി കാലതാമസം വരുത്തിയതോടെ വാർ ചൗധരി, ചൈതന്യ ദീപ് എന്നിവരാണ് ബദൽ സംവിധാനം തയാറാക്കിയത്. ഇരുവരും kia.bengawalk.com എന്ന പോർട്ടൽ ആണ് ആരംഭിച്ചത്. യാത്രക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈറ്റ് പ്രവർത്തിക്കുന്നത്. ബിഎംടിസി സഹകരിക്കാൻ തയാറായാൽ കൂടുതൽ കൃത്യതയോടെ വിവരങ്ങൾ നൽകാനാകുമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.
Read Moreകുരങ്ങൻമാരെ ഓടിക്കാൻ നായകളെ ഫാൻസിഡ്രസ് ഇടിയ്ച്ച് കർഷകർ
മൈസൂരും: ചാമരാജ് നഗറിൽ കുരങ്ങൻമാരെ ഓടിക്കാൻ വളർത്തുനായകൾക്കു കടുവയുടെ രുപം വരുത്തിയുള്ള പരീക്ഷണവുമായി കർഷകർ, അജിപുര ഗ്രാമത്തിലാണ് വ്യാപകമായി വിളകൾ നശിപ്പിക്കുന്ന കുരങ്ങൻമാരെ കൊണ്ടുപൊറുതി മുട്ടിയ കർഷകർ പുതിയ തന്ത്രം പയറ്റുന്നത്. നായകളുടെ ദേഹത്ത് കടുവയുടേതിനു സമാനമായ വരകൾ പെയിന്റ് ഉപയോഗിച്ച് വരയ്ക്കുകയാണ് ചെയ്യുന്നത്. വരകൾ കാണുന്നതോടെ കുരങ്ങൻമാർ പേടിച്ച് ഓടുമെന്നാണു കർഷകർ പറയുന്നത്. 3 വർഷം മുൻപ് ശിവമൊഗ്ഗ തീർഥഹള്ളിയിൽ കർഷകർ സമാനമായ രീതിയിൽ വളർത്തുനായകൾക്ക് കടുവയുടെ നിറം നൽകിയിരുന്നു.
Read More