ബെംഗളൂരു: 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസിയിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബിഎംടിസി. പുതിയ നിയമത്തിലൂടെ ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാൻ ആണ് ലക്ഷ്യം. ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതോടെ നഗരത്തിലെ മുഴുവൻ സർവീസുകളും പ്രവർത്തനക്ഷമമാകും.
ബിഎംടിസി യുടെ 5 സോണുകളിലായി 200 ഡ്രൈവർമാരെ വീതമാകും നിയമിക്കുക. 11 മാസം ആയിരിക്കും ഓരോ ഡ്രൈവർമാരുടെയും കാലാവധി.
6800 ബസുകളിൽ 5700 ബസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാൻ ആണ് ബിഎംടിസി യുടെ ലക്ഷ്യം.
സ്ഥിരം നിയമനത്തിനുള്ള അനുമതി സർക്കാർ ഇതുവരെ നൽകിയിട്ടില്ല, അതിനാൽ തന്നെ താത്കാലിക നിയമനം ആണ് നിലവിൽ സാധ്യമാകുമെന്ന് ബിഎംടിസി അധികൃതർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.