നമ്മ മെട്രോ ബയ്യപ്പനഹള്ളി – വൈറ്റ് ഫീൽഡ് പാത പരീക്ഷണ ഓട്ടം നടത്തി

നമ്മ മെട്രോ ബയ്യപ്പനഹള്ളി -വൈറ്റ് ഫീൽഡ് പാതയിൽ ഹൂഡി ജംക്ഷൻ മുതൽ ഗുരുദാചർ പാളയ വരെ പരീക്ഷണ ഓട്ടം നടന്നു. അടുത്ത വർഷം മാർച്ചിൽ പാതയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബി.എം.ആർ.സി.എൽ അറിയിച്ചിട്ടുള്ളത്. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് വൈറ്റ് ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്

Read More

മദ്യപിച്ചു വാഹനമോടിക്കൽ പരിശോധന കർശനമാക്കി പൊലീസ്‌

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് മദ്യപിച്ച വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പരിശോധന കർഷനമാക്കി ട്രാഫിക് പൊലീസ്. നഗര വ്യാപകമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 146 നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. 31 വരെ കർശന പരിശോധന തുടരുമെന്ന് ട്രാഫിക് പൊലീസ് കമ്മീഷണർ എം.എം സലിം പറഞ്ഞു.

Read More

കൊവിഡ് പ്രതിരോധം സൗകര്യങ്ങൾ വർധിപ്പിക്കാനൊരുങ്ങി നഗരത്തിലെ സ്വകാര്യ ആശുപത്രികൾ

the reaബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് തയ്യാറെടുപ്പ് നില പുരോഗമിക്കുന്നു. കോവിഡ് ഐസൊലേഷൻ വാർഡുകളുള്ളവർ ഇപ്പോളും ആശുപത്രികളിൽ ഉണ്ട്. കൊവിഡ് കുതിച്ചുചാട്ടം ഉണ്ടായാൽ സ്വകാര്യ ആശുപത്രികളോട് സജ്ജമാകാൻ ആരോഗ്യവകുപ്പിന്റെ സർക്കുലർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കിടക്കകളുടെ എണ്ണം, ഓക്‌സിജൻ കപ്പാസിറ്റി തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. വ്യാഴാഴ്ച നടന്ന യോഗത്തിൽ ബിബിഎംപി സ്വകാര്യ ആശുപത്രികളോട് മാത്രമാണ് ഈ സാഹചര്യത്തെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും അവരോട് തയ്യാറാകാൻ ആവശ്യപ്പെടുകയും ചെയ്തതെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ (PHANA) പ്രസിഡന്റ് ഡോ.യതീഷ് ഗോവിന്ദയ്യ പറഞ്ഞു. മുമ്പത്തെ തരംഗങ്ങളിൽ…

Read More

ഇലക്ട്രോണി സിറ്റി നിവാസികളുടെ കാത്തിരിപ്പിന് ഇനി 6 മാസത്തെ ദൂരം മാത്രം!

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയുടെ നമ്മ മെട്രോ പാതയിൽ ജൂണിൽ വാണിജ്യടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ചേക്കും. ബൊമ്മസാന്ദ്രയിൽ നിന്ന് ഇലക്ട്രോണിക് സിറ്റി വഴി ആർ വി റോഡ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പാതയുടെ നിർമാണം ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ഏറെ തിരക്കേറിയ ഹോസുർ റോഡിലൂടെയാണ് യെൽലോ ലൈനിൽ ഉൾപ്പെടുന്ന പാത കടന്നുപോകുന്നത്. സിൽക്ക് ബോർഡ് ജംഗ്ഷനിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് ഇത്‌ പരിഹാരമാകുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

Read More

നഗരത്തിൽ പ്രീ പെയ്ഡ് ഓട്ടോസ്റ്റാൻഡുകൾ തിരികെ വരുന്നു

ബെംഗളൂരു : കോവിഡ് മഹാമാരിയെ തുടർന്ന് ബെംഗളൂരുവിൽ നിർത്തിയ പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ വീണ്ടും തിരികെ കൊണ്ടുവരുമെന്ന് ട്രാഫിക് പോലീസ് കമ്മിഷണർ എം.എ. സലീം അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിമൊത്തം 16 പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകളാണ് ഏർപ്പെടുത്തുക. ഇതിൽ എം.ജി. റോഡ്, കെംപെഗൗഡ ബസ് സ്റ്റാൻഡ്, സാംപിഗെ റോഡ് എന്നിവിടങ്ങളിലെ അവസ്ഥ പരിശോധിച്ചതായും സലീം അറിയിച്ചു. പ്രീപെയഡ് ഓട്ടോ സ്റ്റാൻഡുകൾ വരുന്നത് നഗരത്തിലെ യാത്രക്കാർക്ക് വളരെയധികം ആശ്വാസമാകുമെന്നും യാത്രക്കാർ ഓട്ടോറിക്ഷകളെ കൂടുതലായി ആശ്രയിക്കുന്ന വാണിജ്യ മേഖലകൾ, ബസ്‌സ്റ്റാൻഡുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലാകും സ്റ്റാൻഡുകൾ…

Read More

മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു:  പുതുവത്സര യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രഖ്യാപിച്ച മൈസൂരു -കണ്ണൂർ സ്പെഷൽ ട്രെയിൻ ബുക്കിങ് ആരംഭിച്ചു. 30ന് എസി 3 ടയറിൽ 656, എസി 2 ടയറിൽ 160 എന്നിങ്ങനെ സീറ്റുകളാണ് ബാക്കിയുള്ളത്. ജനുവരി 1ന് എസി 3 ടയറിൽ 663, എസി 2 ടയറിൽ 159 സീറ്റുകളുണ്ട്. മടക്കയാത്രയിൽ 31ന് എസി 3 ടയറിൽ 569, എസി 2 ടയറിൽ 157, ജനുവരി 2ന് എസി 3 ടയറിൽ 581, എസി 2 ടയറിൽ 163 എന്നിങ്ങനെയാണ് സീറ്റുകൾ ബാക്കിയുള്ളത്. ഇന്നു രാത്രി…

Read More

നഗരത്തിൽ പുതുവത്സരാഘോഷ മാർഗനിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷം മുന്നിൽ കണ്ടുള്ള കൂടുതൽ സുരക്ഷാ മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മ അറിയിച്ചു. കോവിഡ് പരിശോധനയും ചികിത്സ സംവിധാനങ്ങളും കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ആരോഗ്യ, റവന്‍യു മന്ദ്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗംചേരും. ജനം ഭയപ്പെടേണ്ടതില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മുൻനിർത്തി നിയമസഭാ തിരഞ്ഞെടുപ്പ് നേരെത്തെയാക്കുമെന്നുള്ള അഭ്യൂഹങ്ങളും അദ്ദേഹം തള്ളി

Read More

വിശേഷദിവസങ്ങളിൽ നാട് എത്തൽ എന്നത് മലയാളികൾക്ക് പേടിസ്വപ്നം

ബെംഗളൂരു: ക്രിസ്മസ് കാലത്തെ യാത്രാദുരിതത്തിൽനിന്നും ഇത്തവണയും മോചനമില്ല. ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത വെള്ളിയാഴ്ചയും ഇന്നലെയും വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും അനുഭവപ്പെട്ടത്. ട്രെയിനിലും കേരളം കർണാടക ബസ്സുകളിലും സീറ്റുകൾ തീർന്നതോടെ പലർക്കും അമിത നിരക്കിൽ സ്വകാര്യ ബസിനെ ആശ്രയിക്കേണ്ടതായി വന്നു. കാറുകളിൽ ഷെയർ നൽകി മടങ്ങിയവരും ഉണ്ട്. വിമാന യാത്രാനിരക്കിന്ട കാര്യവും വ്യത്യസ്തമല്ല. നാടണയാണ് കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വിമാന യാത്രയ്ക്ക് ഇന്നും നിരക്ക് ഉയർന്നു തന്നെ.കൊച്ചിയിലേക്ക് 12000 – 21000 രൂപയാണ് ക്രിസ്മസ് ദിനത്തിലെ ടിക്കറ്റ് നിരക്ക്.…

Read More

ജാതിമത ചിന്തകള്‍ക്ക് അതീതമായി ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി ലോക ജനത

ബെംഗളൂരു: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മ പുതുക്കി ഒരു ക്രിസ്തുമസ് ആഘോഷം കൂടി. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്‍മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ്. ക്രിസ്തുമസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ നിരവധി വിശ്വാസികളാണ് ഒത്തുകൂടിയത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സ്വാധുള്ള ഭക്ഷണം ഒരുക്കിയും വീടുകളില്‍ വര്‍ണ വെളിച്ചങ്ങള്‍ ചാര്‍ത്തിയുമാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നത്.…

Read More

പിങ്ക് ലൈനിനായി നമ്മ മെട്രോ ഒരു ഏക്കർ സ്വകാര്യ സ്ഥലം കൂടി ഏറ്റെടുക്കും

ബെംഗളൂരു: രണ്ടാം ഘട്ടത്തിൽ റിസീവിംഗ് സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നതിനായി നമ്മ മെട്രോ നാഗവാരയിൽ 45,000 ചതുരശ്ര അടി സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം അടുത്തിടെ സർക്കാർ ഗസറ്റിൽ പുറത്തിറക്കി. നമ്മ മെട്രോയുടെ പേരിൽ ഭൂമി ഏറ്റെടുക്കുന്ന കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡ് (കെഐഎഡിബി) പിന്നീട് പൊതു അറിയിപ്പ് നൽകി. കസബ ഹോബ്ലിയിലെ നാഗവാര വില്ലേജിൽ 4,182.63 ചതുരശ്ര മീറ്റർ (45,021.45 ചതുരശ്ര അടി) വിസ്തൃതിയുള്ള മൂന്ന് ഭൂമി കെഐഎഡിബി ഏറ്റെടുക്കും. ഈ പ്രോപ്പർട്ടികളിൽ രണ്ടെണ്ണം – 2.762.93…

Read More
Click Here to Follow Us