ജാതിമത ചിന്തകള്‍ക്ക് അതീതമായി ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകി ലോക ജനത

ബെംഗളൂരു: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഓര്‍മ്മ പുതുക്കി ഒരു ക്രിസ്തുമസ് ആഘോഷം കൂടി. ശാന്തിയുടെയും സമാധാനത്തിൻ്റെയും ആഘോഷമാണ് ക്രിസ്‍മസ്. പുൽക്കൂടും, നക്ഷത്രങ്ങളും ഒക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാനായി നാടും നഗരവും ദിവസങ്ങൾക്ക് മുമ്പേ തയ്യാറായിരുന്നു ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ക്രിസ്മസ്.

ക്രിസ്തുമസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ നിരവധി വിശ്വാസികളാണ് ഒത്തുകൂടിയത്.

  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ

പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സ്വാധുള്ള ഭക്ഷണം ഒരുക്കിയും വീടുകളില്‍ വര്‍ണ വെളിച്ചങ്ങള്‍ ചാര്‍ത്തിയുമാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്നത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി ലോക ജനത ഒന്നായി ആഘോഷിക്കുന്ന ഒരു ദിവസം കൂടിയാണ് ക്രിസ്തുമസ്. സൗഹൃദങ്ങല്‍ ഊട്ടിയുറപ്പിക്കുന്നതിനും പുതിയ സൗഹൃദങ്ങളെ കണ്ടെത്തുന്നതിനും ക്രിസ്തുമസ് ദിനത്തില്‍ എല്ലാവരും സന്ദേശങ്ങള്‍ കൈമാറാറുണ്ട്. ഈ ക്രിസ്മസും ശാന്തിയുടെയും സമാധാനത്തിൻ്റെയും നല്ല നാളുകൾ സമ്മാനിക്കട്ടെ. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts