ബെംഗളൂരു: സാങ്കേതിക വിദ്യയുടെ വളർച്ച പലതരത്തിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. ഒരു യുവതി ട്വിറ്ററിൽ പങ്കുവച്ച അനുഭവം കുറിപ്പാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. ഒരു യാത്രയ്ക്കിടയില്‍ ഓട്ടോയില്‍ മറന്നുവെച്ച തന്റെ ആപ്പിള്‍ എയര്‍പോഡ് ഓട്ടോഡ്രൈവര്‍ തനിക്ക് തിരിച്ചുനല്‍കിയ സംഭവബഹുലമായ കഥയാണ് അവര്‍ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് ഷിദിക ഉബ്ര്‍ എന്ന സ്ത്രീ തന്റെ ആപ്പിള്‍ എയര്‍പോഡ് താന്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ അബദ്ധത്തില്‍ മറന്നു വച്ചത്. ഓഫീസില്‍ എത്തിയതിനുശേഷം ആണ് ഷിദിക തന്റെ എയര്‍പോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ അത് എവിടെ…
Read MoreDay: 17 November 2022
ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ
ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…
Read Moreമതപരിവർത്തനം, ബെംഗളൂരുവിൽ 15 പേർക്കെതിരെ കേസ് എടുത്തു
ബെംഗളൂരു: മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ 15 പേർക്കെതിരെ കേസെടുത്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളിയിൽ ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് നിർബന്ധിച്ച് മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ഭാര്യ തന്നെ ക്രിസ്ത്യാനിയാകാൻ നിർബന്ധിക്കുന്നുവെന്നും ഇല്ലെങ്കിൽ ഒപ്പം താമസിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും ഭർത്താവിൻറെ പരാതിയിലാണ് നടപടി . ഹിന്ദു ശിക്കലിഗാര സമുദായത്തിൽ പെട്ട ഇയാൾ ഭാര്യയുടെ നിർബന്ധം തുടർന്നപ്പോൾ സമുദായ നേതാക്കളോട് പരാതി പറഞ്ഞു. സമുദായാംഗങ്ങൾ മതംമാറ്റനീക്കം തടയണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുമുന്നിൽ സമരം നടത്തി. സമുദായത്തെ കൂട്ടമായി മതപരിവർത്തനം നടത്താൻ മിഷനറിമാർ ശ്രമിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശവാസിയായ മദൻ ബുഗുഡിയുടെ…
Read Moreഅധികാരത്തിൽ വന്നാൽ ടിപ്പു യൂണിവേഴ്സിറ്റി സ്ഥാപിക്കുമെന്ന് ജനതാദൾ എസ് അധ്യക്ഷൻ
ബെംഗളൂരു: കര്‍ണാടകയില്‍ ജനതാദള്‍ (എസ്) അധികാരത്തില്‍ വന്നാല്‍ ടിപ്പു യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സി.എം ഇബ്രാഹിം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് ഭരണം ലഭിച്ചാല്‍ മൈസൂരുവിലോ കോലാറിലോ ടിപ്പു യൂണിവേഴ്‌സിറ്റി തുടങ്ങുമെന്ന് ഇബ്രാഹിം വ്യക്തമാക്കി. ഒന്നുകില്‍ മൈസൂരുവില്‍ അല്ലെങ്കില്‍ കോലാറില്‍ ടിപ്പു യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഒപ്പം കെംപഗൗഡ യൂണിവേഴ്‌സിറ്റിയും തുടങ്ങുമെന്നും ജനതാദള്‍ കര്‍ണാടക അദ്ധ്യക്ഷന്‍ പ്രതികരിച്ചു. അതേസമയം പലരും ടിപ്പു ജയന്തി ആഘോഷിക്കുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുന്നില്‍ കണ്ടാണെന്നും ഇബ്രാഹിം ആരോപിച്ചു. ടിപ്പു ജയന്തി ആഘോഷിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും…
Read Moreഭാര്യയെ ഒഴിവാക്കി കാമുകിക്കൊപ്പം ജീവിക്കാനുള്ള ഓട്ടം അവസാനിച്ചത് പോലീസ് കേസിൽ
ബെംഗളൂരു: ഭാര്യയെ ഒഴിവാക്കി മുൻ കാമുകിക്കൊപ്പം ജീവിക്കാനുള്ള 36കാരന്റെ സാഹസികത അവസാനിച്ചത് പോലീസ് കേസിൽ. വിമാനത്തവളത്തിൽ അതിക്രമിച്ച് കയറിയതടക്കമുള്ള പോലീസ് കേസിൽ ആണ് ഇയാൾ കുടുങ്ങിയത്. ബെംഗളൂരുവിലെ എച്ച്‌എൽ വിമാനത്താവളത്തിലാണ് സംഭവം. ഈ മാസം ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദർശിക്കുന്നതിന്റെ ഭാഗമായി അതിന് രണ്ട് ദിവസം മുൻപ് വിമാനത്താവളത്തിൽ വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത് അറിയാതെ എത്തിയ 36കാരനാണ് കേന്ദ്ര സുരക്ഷാ ഏജൻസികളേയും പോലീസിനേയും വട്ടംകറക്കിയത്. അസമിലെ സോനിത്പൂർ ജില്ലയിൽ നിന്നുള്ള മേസൺ മുകുന്ദ് ഖൗണ്ടാണ് അതീവ സുരക്ഷാ മേഖലയിൽ…
Read Moreബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഗോപുരങ്ങൾ പൊളിച്ചു മാറ്റി
ബെംഗളൂരു: വിവാദത്തിനൊടുവിൽ മൈസൂരു-ഊട്ടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലുള്ള ഗോപുരങ്ങള്‍ പൊളിച്ചുമാറ്റി. പകരം കലശം മാതൃക സ്ഥാപിച്ചു. മുകളില്‍ ഗോപുരങ്ങള്‍ ഉള്ള കേന്ദ്രം പള്ളിയാണെന്നും പൊളിക്കുമെന്നും മൈസൂരുവിലെ ബി.ജെ.പി എം.പി പ്രതാപസിംഹ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് കര്‍ണാടക ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ലിമിറ്റഡ് (കെ.ആര്‍.ഐ.ഡി.എല്‍.) അധികൃതര്‍ ഗോപുരങ്ങള്‍ മാറ്റിയത്. കെ.ആര്‍.ഐ.ഡി.എലാണ് സിറ്റി കോര്‍പറേഷനുവേണ്ടി ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. ബി.ജെ.പി. നേതാവും എം.എല്‍.എ.യുമായ എസ്.എ. രാമദാസിന്‍റെ മണ്ഡലത്തിലാണ് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്.…
Read More2 ലക്ഷം നിയമനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് ഇൻഫോസിസ് സ്ഥാപകൻ
ബെംഗളൂരു: ഐടി സേവന വ്യവസായം വളര്‍ച്ച തുടരുമെന്നും, ഉടന്‍ തന്നെ കുറഞ്ഞത് 200,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നും വ്യക്തമാക്കി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്‌ണന്‍. ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കവെയാണ് ക്രിസ് ഗോപാലകൃഷ്‌ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഐടി വ്യവസായം സുരക്ഷിതമായി വളരും, കാരണം ഡിജിറ്റലൈസേഷനിലും സാങ്കേതികവിദ്യയിലും നിക്ഷേപം അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിക്കും. ആഗോള സമ്പദ് വ്യവസ്ഥയിലെ ഉയര്‍ച്ച താഴ്‌ചകളെ വ്യവസായം പിന്തുടരുമെന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് ഉയര്‍ച്ച താഴ്‌ചകള്‍ ഉണ്ടാകും. ഐടി മേഖല ഈ വെല്ലുവിളികളെ കൃത്യമായി നേരിടുമെന്ന് പറയുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. അടുത്തകാലത്ത്…
Read Moreദാരിദ്ര്യ നിർമാർജനത്തിനു സാങ്കേതിക വിദ്യ ഒരു ആയുധമാക്കുക ; പ്രധാന മന്ത്രി
ബെംഗളൂരു: ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തിൽ സാങ്കേതിക വിദ്യ ആയുധമാക്കാൻ രാജ്യം തയ്യാറാകണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഈ വർഷം 40 ആയി ഉയർന്നു. 2015 ൽ ഇത് 81 ആയിരുന്നു. ലോകത്തെ മൂന്നാമത്തെ സ്റ്റാർട്ട് അപ്പ് ഹബ്ബായി രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ ടെക്ക് സമ്മിറ്റ് ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് വെർച്യൽ ആയി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreപാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് കടത്തിയ ഒരു മലയാളി കൂടി പിടിയിൽ
ബെംഗളൂരു: പാവയ്ക്കക്കുള്ളിൽ ലഹരി മരുന്ന് നിറച്ച് കൊറിയർ അയക്കാൻ ശ്രമം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃശൂർ സ്വദേശി ഷറഫുദ്ദീൻ ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശി എസ്. പവീഷ്, മലപ്പുറത്ത് നിന്നുള്ള അഭിജിത്ത് എന്നിവർ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും 8.8 ലക്ഷം വില മതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തു. വൈറ്റ് ഫീൽഡ് പട്ടാന്തൂർ അഗ്രഹാരയിലുള്ള കൊറിയർ സെന്ററിൽ ഇവർ ഏൽപ്പിച്ച പാസൽ സ്കാൻ ചെയ്തപ്പോൾ ആണ് പാവയ്ക്കക്കുള്ളിൽ ഗുളികകൾ നിറച്ചത് കണ്ടെത്തിയത്.
Read Moreലഹരി കേസ് ; ജാമ്യത്തിൽ ഇറങ്ങിയ മലയാളികൾ വീണ്ടും അറസ്റ്റിൽ
ബെംഗളൂരു: ലഹരി മരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ 2 മലയാളികളെ സമാനമായ കേസിൽ ക്രൈം ബ്രാഞ്ച് വീണ്ടും അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനി എസ്. വിഷ്ണുപ്രിയ, കോയമ്പത്തൂർ നിന്നുള്ള സിജിൽ വർഗീസ് എന്നിവരെയാണ് 5 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി പിടികൂടിയത്. കഴിഞ്ഞ മാർച്ചിൽ ആണ് ഇരുവരെയും 7 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി കർണാടക പോലീസ് പിടികൂടിയത്. ഇരുവരും ടാറ്റൂ ആർട്ടിസ്റ്റുകൾ ആണ്.
Read More