ബെംഗളൂരു: മംഗളൂരുവിലെത്തിയ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ കാണാതായി. ബംഗളൂരു മഹാലക്ഷ്മി ലേട്ടിലെ ഭാർഗവി എന്ന പെൺകുട്ടിയാണ് കാണാതായത്. തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിൽ വിമാനമിറങ്ങിയ ഭാർഗവി പിന്നീട് മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ പോയിരുന്നു. ഇതിന് ശേഷമാണ് കുട്ടിയുടെ തിരോധാനം. ഭാർഗവി ഒരു ഓട്ടോയിൽ കയറി മുക്ക ബീച്ചും കദ്രി പാർക്കും ചുറ്റിക്കറങ്ങിയതായി പറയപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ എത്തിയ ശേഷം ഒരു ഓട്ടോ ഡ്രൈവറോട് അമ്മായിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായാണ് വിവരം. എന്നാൽ അമ്മായിയുടെ വീട്ടിൽ കുട്ടി ചെന്നിട്ടില്ല. കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പോലീസ്…
Read MoreDay: 19 October 2022
ദീപാവലിയ്ക്ക് രാത്രി 8 മണി മുതൽ 10 മണി വരെ പടക്കം പൊട്ടിക്കാം
ബെംഗളൂരു: സുപ്രീം കോടതി ഉത്തരവ് പ്രകാരം ദീപാവലിക്ക് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രം പടക്കം പൊട്ടിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായി റിപ്പോർട്ട്. ബിബിഎംപി, ബെംഗളൂരു ജില്ലാ ഭരണകുടം, പോലീസ് സേന തുടങ്ങിയ സർക്കാർ ഏജൻസികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിയമം നടപ്പാക്കാൻ നോട്ടീസ് അയച്ചു.
Read Moreവിനോദ യാത്ര, സ്കൂളുകൾക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ
തിരുവനന്തപുരം: സ്കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദ്ദേശം. വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുമ്പ് പോലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്നും മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreഓൺലൈൻ തട്ടിപ്പ്, നൈജീരിയൻ സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: സൈബർ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ പിടിയിലായി. നൈജീരിയൻ സ്വദേശിയായ ഇമാനുവൽ ജെയിംസ് ലിഗബിട്ടിയാണ് കേരള പോലീസിന്റെ പിടിയിലായത്. കോഴിക്കോട് സിറ്റി സൈബർ പോലീസ് ബെംഗളൂരുവിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മലയാളികളെ ഓൺലൈൻ തട്ടിപ്പിനിരയാകുന്ന നൈജീരിയൻ സംഘങ്ങളിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഇയാളിൽ നിന്ന് ശേഖരിക്കുകയാണ് പോലീസ്. ആർബിഐയുടെ പേര് ഉപയോഗിച്ചും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ആർബിഐയിലെ മെയിൽ ഐഡി ഉപയോഗിച്ച്…
Read Moreസംസ്ഥാനത്ത് നടന്ന പൊതുപരീക്ഷയ്ക്കിടെ മുസ്ലിം വനിതകളെ ബുര്‍ഖ ധരിക്കാന്‍ അനുവദിച്ചു; ഹിന്ദു യുവതികളുടെ താലിയടക്കം അഴിപ്പിച്ചുച്ചെന്നും ആരോപണം
ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധനം വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കെ ഹിജാബുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ പുതിയ വിവാദം. പൊതുപരീക്ഷയില്‍ ഹിന്ദു സ്ത്രീകളോട് താലിയടക്കം ആഭരണങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും അതേസമയം, മുസ്ലിം വനിതകളെ ബുര്‍ഖ ധരിക്കാന്‍ അനുവദിച്ചെന്നുമാണ് പരാതി ഉയരുന്നത്. തെലങ്കാനയിലെ ആദിലാബാദില്‍ ആണ് സംഭവം. ഒക്ടോബര്‍ 16ന് ആദിലാബാദിലെ കോളേജില്‍ നടന്ന തെലങ്കാന പി എസ് സി പരീക്ഷയ്ക്കിടെയാണ് സംഭവം. പരാതി ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച നിരവധി ദൃശ്യങ്ങളും പ്രചരിച്ചു. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതും മറുവശത്ത് ചിലര്‍ ആഭരങ്ങള്‍ അഴിച്ചുമാറ്റുന്നതുമായ വീഡിയോ…
Read Moreകർണാടകയിൽ ദുരഭിമാനക്കൊല, യുവാവിനെയും യുവതിയെയും കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞു
ബെംഗളൂരു: താഴ്ന്ന ജാതിയിൽപ്പെട്ടയാളെ പ്രണയിച്ചതിന് കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ബാഗൽകോട്ടിൽ 24കാരനെയും പതിനെട്ടുകാരിയെയുമാണ് യുവതിയുടെ വീട്ടുകാർ വെട്ടുകൊലപ്പെടുത്തിയത്. വിശ്വനാഥ് നെൽഗി, രാജേശ്വരി മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പുഴയിലെറിയുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. യുവാവ് പിന്നോക്ക ജാതിക്കാരനായതിനാൽ യുവതിയുടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. ജാതിയുടെ പേരിൽ നേരത്തെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. വിശ്വനാഥിനെ കുറിച്ച് വിവരമില്ലാത്തതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ വീട്ടുകാർ നരഗുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു.അതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Read Moreമോഷണം, കർണാടകയിൽ മലയാളി അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു.മുഹമ്മദാണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾ കൊനാജെ, വിറ്റൽ, ബന്ത്വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Read Moreദീപാവലി, സ്പെഷ്യൽ ബസ് സർവീസുകളുമായി കർണാടക ആർ ടി സി
ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കൂടി വരുന്നത് കണക്കിലെടുത്ത് 1,500 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒക്ടോബർ 21 മുതൽ 30വരെയാണ് സർവിസുകൾ. കേരളത്തിലേക്ക് 21 സ്പെഷ്യൽ സർവിസുകൾ അനുവദിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ഈ സർവിസുകൾ. പാലക്കാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ സർവിസ് നടത്തുക. ഈ ബസുകളിൾ റിസർവേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ സർവിസുകൾ അന്നുവദിക്കുമേന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.ksrtc.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Read Moreകോൺഗ്രസിനെ ഇനി ഖർഗേ നയിക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയതാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. അതിൽ 416 വോട്ടുകൾ അസാധുവായി.
Read Moreജയമുറപ്പിച്ച് ഖർഗെ, വസതിയ്ക്ക് മുൻപിൽ ആഘോഷത്തിനുള്ള ഒരുക്കം
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷനെ അൽപസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാർജുൻ ഖർഗെ. മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി . വസതിക്ക് മുന്നിൽ പ്രവർത്തകർ ആശംസാ ബോർഡുകൾ സ്ഥാപിച്ചു. വൈകിട്ട് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം.…
Read More