ജയമുറപ്പിച്ച് ഖർഗെ, വസതിയ്ക്ക് മുൻപിൽ ആഘോഷത്തിനുള്ള ഒരുക്കം

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷനെ അൽപസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാർജുൻ ഖർഗെ.

മല്ലികാർജുൻ ഖർഗെയുടെ വസതിക്ക് മുന്നിൽ പ്രവർത്തകർ വിജയാഘോഷങ്ങൾ തുടങ്ങി . വസതിക്ക് മുന്നിൽ പ്രവർത്തകർ ആശംസാ ബോർഡുകൾ സ്ഥാപിച്ചു.

വൈകിട്ട് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.
കള്ളവോട്ട് നടന്നെന്നാണ് ശശി തരൂർ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തർപ്രദേശിൽ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂർ ഉന്നയിക്കുന്ന ആരോപണം. സമിതിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ രേഖാമൂലം തരൂർ ഉന്നയിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us