ബെംഗളൂരു: ചിത്രദുര്‍ഗ മുരുക മഠാധിപതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.
മഠം സ്കൂളിലെ പാചക തൊഴിലാളിയാണ് തന്‍റെ മകളെ സ്വാമി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കേസ് നല്‍കിയത്. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ശിവമൂര്‍ത്തി മുരുക ശരണരുവിനെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
മഠാധിപതി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് പോക്‌സോ ചുമത്തിയിരിക്കുന്നത്. മഠത്തിലെ താമസക്കാരികളായ വിദ്യാര്‍ഥിനികളെയാണ് മഠാധിപതി പീഡിപ്പിച്ചതെന്നാണ് നേരത്തെയുള്ള കേസ്. മൈസൂരുവിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ ജി ഒയില്‍ അഭയം തേടിയപ്പോഴാണ് രണ്ട് പെണ്‍കുട്ടികള്‍ നേരത്തെ മഠത്തില്‍ നേരിട്ട പീഡനവിവരം പുറത്തറിയുന്നത്.
ഹോസ്റ്റല്‍ വാര്‍ഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയാണ് മുരുക ശരണരുവ പീഡിപ്പിച്ചതെന്ന് മൈസൂരു ജില്ല ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയിരുന്നു. മഠത്തിന് കീഴിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. ഒരു പെണ്‍കുട്ടിയെ മൂന്നര വര്‍ഷത്തോളവും മറ്റൊരു പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളവും പീഡിപ്പിച്ചതായാണ് മൊഴി. മഠാധിപതിക്ക് പുറമെ, മഠത്തിലെ റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ വാര്‍ഡന്‍ രശ്മി, ജൂനിയര്‍ പുരോഹിതന്‍ ബസവാദിത്യ, അഭിഭാഷകന്‍ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.