കുത്തനെ കൂടി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍: 24 മണിക്കിറിൽ 10,000-ത്തില്‍ അധികം കേസുകൾ

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കൂടി. 24 മണിക്കൂറിനിടെ 10,000-ത്തില്‍ അധികം കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികള്‍ 45,000-ത്തിലേക്ക് അടുത്തു.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അടുത്ത ഏതാനും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കേസുകള്‍ കുത്തനെ കൂടിയത്. 24 മണിക്കൂറിനിടെ 10,158 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം 44,998 ആയി. കഴിഞ്ഞ ദിവസത്തെക്കാള്‍ 2,328 അധിക കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

  നിങ്ങളുടെ വൈദ്യുതി ബില്ലിൽ 'എംഡി പെനാൽറ്റി' ഉണ്ടോ? കണ്ട് ഞെട്ടേണ്ട; കാരണവും പരിഹാരവും ഇതാ

ഡല്‍ഹിയിലും മാഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. വരുന്ന 10 മുതല്‍ 12 ദിവസങ്ങളില്‍ രാജ്യത്ത് കൊവിഡ് വ്യാപനം കൂടുകയും പിന്നീട് കുറയുകയും ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മിക്ക സംസ്ഥാനങ്ങളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വോട്ട് എണ്ണണം, യു.ഡി.എഫ്. ജയിക്കണം, ബാക്കി….; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us