ബെംഗളൂരു: കനത്ത മഴയില്‍ ബെംഗളൂരുവിലെ റോഡുകള്‍ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോള്‍ തോടുകള്‍ക്ക് സമാനമായ അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം റോഡിന് നടുവില്‍ നിന്ന് പിടിച്ച സിങ്കാര മത്സ്യത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെല്ലണ്ടൂരിലെ ഇക്കോസ്പേസിന് സമീപത്തെ റോഡില്‍ നിന്നാണ് മീന്‍ കിട്ടിയത്. ഉദ്യോഗസ്ഥര്‍ മീനും പിടിച്ച് നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.
അതേസമയം, തുടര്‍ച്ചയായ മഴയില്‍ നഗരത്തിലെ ജനജീവിതം താറുമാറായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് തുടര്‍ച്ചയായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് 820 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏകദേശം 7,647.13 കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ നഗരത്തിൽ ഉണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1,012.5 കോടി രൂപ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ പുലര്‍ച്ചെ വരെ പെയ്ത കനത്ത മഴയില്‍ ഔട്ടര്‍ റിംഗ് റോഡ്, ബെല്ലാരി റോഡ്, കനക്പുര റോഡ് എന്നിവയുള്‍പ്പെടെ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ മേഖലയില്‍ ഗതാഗതവും തടസ്സപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.