മണ്ഡ്യ തെരുവിൽ ഗുണ്ടയെ വെട്ടിക്കൊന്നു

ബംഗളുരു : അർദ്ധരാത്രിയിൽ ഗുണ്ടയെ തെരുവിൽ ക്രൂരമായി വെട്ടിക്കൊന്നു. മണ്ഡ്യ നഗറിലെ സ്വർണ സാന്ദ്രയിലാണ് സംഭവം, പഴയ പകയുടെ പശ്ചാത്തലത്തിലാകാം ഈ പ്രവൃത്തി നടന്നതെന്നാണ് സംശയിക്കുന്നത്.

അക്ഷയ് (24) ആണ് കൊല്ലപ്പെട്ടത്. ഫോണിൽ വിളിച്ച് വരുത്തി നടുറോഡിൽ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അക്ഷയ്.

പണ്ട് കൂടെയുണ്ടായിരുന്ന പല സുഹൃത്തുക്കളും ഇപ്പോൾ ശത്രുക്കളായതിനാൽ വൈരാഗ്യത്തിൻ്റെ പശ്ചാത്തലത്തിൽ കൊലപാതകം നടത്തിയതാകാനാണ് സാധ്യത എന്നാണ് പോലീസ് സംശയിക്കുന്നത്.

മണ്ഡ്യ ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്, പോലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts