പതാകകൾ പമ്പിൽ നൽകാം; ഫ്ലാഗ് കളക്ഷൻ ഡ്രൈവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

മുംബൈ : ദേശസ്നേഹത്തിന്‍റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്‍റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ യജ്ഞത്തെക്കുറിച്ചുള്ള ഇൻഫോഗ്രാഫിക് പോസ്റ്ററിലൂടെ ശ്രദ്ധ നേടുകയാണ്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്ന് എല്ലാ പൗരൻമാരോടും അഭ്യർത്ഥിച്ച് കൊണ്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പോസ്റ്റർ. നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലേക്ക് കൈമാറുക. നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ ഡിസ്പോസ് ചെയ്യുന്നതായിരിക്കും എന്നാണ് പോസ്റ്ററിന്റെ പൂർണ്ണ രൂപം.

Read More

ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം

ജമ്മു കശ്മീർ: ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇയാൾ ഇരയുടെ സഹോദരനാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ദു:ഖം രേഖപ്പെടുത്തി. ഇന്നലെയും ജമ്മുകശ്മീരിന്റെ രണ്ട് ഭാഗങ്ങളിലായി രണ്ട് ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ബുദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ആക്രമണമുണ്ടായത്. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ…

Read More

‘ഞങ്ങൾ ഏറെക്കാലം വെറുപ്പ് സൂക്ഷിക്കുന്നവരല്ല’; നെഹ്റുവിന്റെ ആദ്യ ടിവി അഭിമുഖം വൈറൽ

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിച്ച വേളയിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ആദ്യ ടെലിവിഷൻ അഭിമുഖം പുറത്തുവിട്ട് ബിബിസി. 1953 ജൂണിൽ, ഒരു പത്രസമ്മേളനത്തിന്‍റെ ഭാഗമായി, ന്യൂ സ്റ്റേറ്റ്സ്മെൻ ആൻഡ് നേഷൻ എഡിറ്റർ കിംഗ്സ്ലി മാർട്ടിൻ നെഹ്റുവുമായി നടത്തിയ അഭിമുഖമാണ് ബിബിസി ആർക്കൈവ് ട്വിറ്ററിലൂടെ പങ്കിട്ടത്. തനിക്ക് ടെലിവിഷനെക്കുറിച്ച് വളരെ കുറച്ച് മാത്രമേ അറിയൂവെന്നും അതിനെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂവെന്നും ഇതാദ്യമായാണ് താൻ ഇങ്ങനെ ഇരിക്കുന്നതെന്നും നെഹ്റു അഭിമുഖത്തിൽ പറയുന്നു. ദീർഘകാലം ഭരിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യ ബ്രിട്ടനെ വെറുക്കുന്നില്ല എന്ന ചോദ്യത്തിനും നെഹ്റു…

Read More

അടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ്‌ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു. ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം. സംസ്ഥാനത്ത് ബി ജെ…

Read More

മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവര്‍ന്നില്ല; അന്വേഷിക്കും

പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ് ഉയർത്തിയ പതാക നിവരാത്തതിനെക്കുറിച്ച് അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. മന്ത്രി കൊടിമരത്തിൽ പതാക ഉയർത്തിയെങ്കിലും അത് നിവര്‍ന്നില്ല. പൂക്കളിൽ പൊതിഞ്ഞ പതാകയിലെ കയറുകൾ പരസ്പരം പിണഞ്ഞതാണ് പിഴവിന് കാരണമെന്നാണ് സൂചന. പിന്നീട് പതാക താഴ്ത്തി. ഇതിനിടെ ദേശീയഗാനവും ആലപിക്കുന്നുണ്ടായിരുന്നു. പൂക്കൾ നീക്കം ചെയ്ത ശേഷം താഴ്ത്തിയ പതാക വീണ്ടും ഉയർത്തി. എന്നാൽ ഇത്തവണ പതാക ഉയർത്തിയത് മന്ത്രിയല്ല, പൊലീസ് ഉദ്യോഗസ്ഥനാണ്. പല സ്ഥലങ്ങളിലും, പൂക്കളും…

Read More

വാഷിങ്ടണ്‍ സുന്ദറിന് പകരം ഷഹബാസ് അഹമ്മദ് ഇന്ത്യന്‍ ടീമില്‍

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദും. വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായാണ് ഷഹബാസിനെ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ തോളിന് പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിനെ, സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഷഹബാസ് അഹമ്മദ് ആദ്യമായാണ് ഇന്ത്യൻ ടീമിലിടം നേടുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമാണ് ഷഹബാസ്. കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ശിഖർ ധവാനാണ് സഹക്യാപ്റ്റൻ. സഞ്ജു സാംസണും ടീമിലുണ്ട്.

Read More

ജവാൻമാർ സഞ്ചരിച്ച ബസ് മറിഞ്ഞു, 6 പേർ മരിച്ചതായി റിപ്പോർട്ട്‌

ജമ്മുകാശ്മീർ : ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആറ് ജവാൻമാർ മരിച്ചതായാണ് റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാൻമാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും ആണ്  ബസിലുണ്ടായിരുന്നത്. പഹൽഗാം മേഖലയിലാണ് അപകടമുണ്ടായതെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാകാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. ബസ് മറിഞ്ഞത് പഹൽഹാമിലെ ചന്ദൻവാരിക്ക് സമീപമുള്ള നദിതടത്തിലേക്കാണ്. സിഗ് മോർ ഫ്രിസ്‌ലാൻ റോഡിൽ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. അമർനാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാർക്കാണ് അപകടം സംഭവിച്ചത്.…

Read More

പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നല്ലകണ്ണ്

ചെന്നൈ : പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന നല്ലകണ്ണ്. ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007…

Read More

ബിസിസിഐ മുന്‍ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു

ന്യൂഡല്‍ഹി: ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ(ബി.സി.സി.ഐ) മുൻ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാർഖണ്ഡ് പോലീസിൽ ഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്ന അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രവർത്തിച്ചു. അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ ആസ്ഥാനം ജംഷഡ്പൂരിൽ നിന്ന് റാഞ്ചിയിലേക്ക് മാറ്റിയത്.…

Read More

ആർ.എസ്.എസ് ആയതിൽ അഭിമാനം ;ബസവരാജ് ബൊമ്മെ

ബെംഗളൂരു: താൻ ആർഎസ്എസിന്റെ അടിമയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആർഎസ്എസ് എന്നതിൽ അഭിമാനിക്കുന്നു എന്നാണ് ബസവരാജ് ബൊമ്മൈയുടെ മറുപടി. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള പത്രപരസ്യത്തിൽ നെഹ്‌റുവിനെ ഒഴിവാക്കി എന്നാരോപിച്ചായിരുന്നു കോൺഗ്രസ് കർണാടക മുഖ്യമന്ത്രിയെ വിമർശിച്ചത്. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബൊമ്മൈ ഒരു ആർഎസ്എസ് അടിമയാണ് എന്ന പരാമർശം നടത്തിയത്. കോൺഗ്രസ് നേതാവിന്റെ പരാമർശത്തിന് പിന്നാലെ ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് ബസവരാജ് ബൊമ്മൈ മറുപടി നൽകിയത്. ‘ഒരാൾ പറഞ്ഞു, ബൊമ്മൈ ഒരു ആർഎസ്എസ് അടിമയായി എന്ന്. ആർഎസ്എസിന്റെ…

Read More
Click Here to Follow Us