ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീ സീസൺ കളിക്കുന്ന പശ്ചാത്തലത്തിൽ ബ്ലാസ്റ്റേഴ്സ് യുവ ടീമിനെ ആണ് അയച്ചിരിക്കുന്നത്. 21 അംഗങ്ങളിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് മലയാളികളല്ലാത്ത താരങ്ങൾ. ഡ്യുറൻഡ് കപ്പിന്‍റെ 131മത് പതിപ്പിന് ഇന്ന് തുടക്കമാകും. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ എഫ് സി ഗോവ, റണ്ണേഴ്സ് അപ്പ് ആയ മുഹമ്മദനെ നേരിടും.…
Read MoreMonth: August 2022
‘ഹർ ഘർ തിരംഗ’; വിറ്റഴിച്ചത് 30 കോടി പതാകകൾ, 500 കോടി വരുമാനം
ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തതോടെ ഈ വർഷം 30 കോടിയിലധികം പതാകകൾ വിറ്റഴിഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്‍റെ കണക്കനുസരിച്ച് ഇതിലൂടെ 500 കോടി രൂപയുടെ വരുമാനമുണ്ടായി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റ് മേഖലകളിലുള്ളവരും ദേശീയ പതാകയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചതായി സിഎഐടി ദേശീയ പ്രസിഡന്റ് ബി.സി.ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു. 20 ദിവസം കൊണ്ട് ജനങ്ങളുടെ…
Read Moreനെഹ്‌റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നം പ്രകാശനം നടത്തി
ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന ചടങ്ങിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ജില്ലാ കളക്ടർ കൃഷ്ണ തേജയ്ക്ക് ഭാഗ്യചിഹ്നം നൽകി പ്രകാശനം നിർവഹിച്ചു. വാട്ടർ കളറിൽ ബാബു ഹസൻ വരച്ച വാഴപ്പിണ്ടിയിൽ തുഴയുന്ന തത്തയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ആകെ 160 എൻട്രികളാണ് ലഭിച്ചത്. മോഹൻ കുമാർ, സിറിൽ ഡൊമിനിക് എന്നിവരടങ്ങിയ സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.…
Read Moreദേശീയ പതാക കെട്ടുന്നതിനിടെ ടെറസിൽ നിന്ന് വീണ യുവാവ് മരിച്ചു
ബെംഗളൂരു : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഹെന്നൂരിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയർ എൻജിനീയർ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു വിശ്വാസ്. ബെംഗളൂരുവിലെ ഹെന്നൂരിൽ മാതാപിതാക്കൾക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കും ഒപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്. സ്വദേശം ദക്ഷിണ കന്നഡയിലെ സുള്ള്യയാണ്. ടെറസിലെത്തി ഭിത്തിയിൽ കയറി പതാക തൂണിൽ…
Read Moreസുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്കു മറിഞ്ഞ് 6 മരണം
കശ്മീർ: ഐടിബിപി ജവാന്മാരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. പഹൽഘാമിലെ ഫ്രിസ്ലാനിലാണ് സംഭവം. 39 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 37 ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ജവാന്മാരും 2 ജമ്മു കശ്മീർ പോലീസുകാരും ബസിൽ ഉണ്ടായിരുന്നു. ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഐടിബിപി പത്രക്കുറിപ്പിൽ അറിയിച്ചു. അമർനാഥ് യാത്രയുടെ സുരക്ഷയ്ക്കായി ഡപ്യൂട്ട് ചെയ്യപ്പെട്ടവരായിരുന്നു ജവാന്മാർ. ചന്ദൻവാരിയിൽനിന്നാണ് ബസ് പുറപ്പെട്ടത്. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് ശ്രീനഗറിലെ കൺട്രോൾ റൂമിലേക്ക് മടങ്ങുകയായിരുന്നു. പരിക്കേറ്റവരെ തുടർചികിത്സയ്ക്കായി എസ്.ഡി.എച്ച് പഹൽഘാമിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ…
Read Moreഇന്റര്‍നെറ്റ് തകരാര്‍ മൂലം കേരള യൂണിവേഴ്സിറ്റി പരീക്ഷകള്‍ മുടങ്ങി
തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷകൾ ഇന്‍റർനെറ്റ് തകരാറിനെ തുടർന്ന് നിർത്തിവെച്ചു. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷകൾ മാറ്റിവച്ചു. തകരാർ പരിഹരിക്കാനാകാത്തതിനെ തുടർന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. പുതിയ പരീക്ഷാ തീയതികൾ സർവകലാശാല പിനീട് അറിയിക്കും.
Read Moreമരുന്ന് വിതരണത്തിന് ഡ്രോൺ സർവീസുമായി അരുണാചൽപ്രദേശ്
അരുണാചൽ പ്രദേശ്: ‘ആകാശത്ത് നിന്ന് മരുന്ന്’ എത്തിച്ചു നൽകുന്ന ഡ്രോൺ സേവന പദ്ധതിക്ക് അരുണാചൽ പ്രദേശ് തുടക്കമിട്ടു. കിഴക്കൻ കാമെംങ് ജില്ലയിലെ സെപ്പയിൽ നിന്ന് ചയാങ് താജോയിലേക്ക്, ‘മെഡിസിൻ ഫ്രം ദി സ്കൈ’യുടെ ആദ്യ ഡ്രോൺ സർവീസ് പറന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. “ഇന്ത്യയെ ഒരു ലോക ഡ്രോൺ ഹബ്ബാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്‍റെ അടിസ്ഥാനത്തിൽ അരുണാചൽ പ്രദേശിൽ ഒരു പ്രോജക്റ്റ് ആരംഭിച്ചു. ആരോഗ്യപരിപാലനം, കൃഷി, ദുരന്ത നിവാരണം എന്നീ മേഖലകളിൽ ഡ്രോണുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.…
Read Moreവാഹനങ്ങളിലെ തീപിടുത്തം; ഇ.വി. കമ്പനികളെ മര്യാദ പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ
ഡൽഹി: ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ ഇവയുടെ നിര്‍മാണം പിഴവുറ്റതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ തുടർച്ചയായ തകരാറുകളെ തുടർന്ന് ഗതാഗത മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങളുടെ നിർമ്മാണത്തിലെ ഗുരുതര വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് സമിതി കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കിയ കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ വാഹന നിർമ്മാതാക്കൾക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇലക്ട്രിക്…
Read Moreലുലു മാളിന് എതിരായ ഹർജി തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലുലു മാൾ നിർമ്മിച്ചത് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള അനുമതികൾ മാളിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇത്തരം കേസുകളിലെ പൊതുതാൽപര്യ ഹർജി വ്യവസായം അംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് മാളിന് അനുമതി നൽകിയതെന്ന് ഹർജിക്കാരനായ എം കെ സലീമിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരിജിത്…
Read Moreവി സി നിയമനത്തില്‍ ഗവർണറുടെ അധികാരം കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി
തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വി.സി നിയമന സമിതിയുടെ ഘടന മാറ്റാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന വിധത്തിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചായി ഉയർത്തും. ഗവർണറുടെ അധികാരങ്ങൾ കുറയ്ക്കുന്നതിനുള്ള ബിൽ സംസ്ഥാന സർക്കാർ നേരത്തെ നിയമവകുപ്പിന്‍റെ പരിഗണനയ്ക്ക് അയച്ചിരുന്നു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനാണ് നിലവില്‍ മന്ത്രിസഭയുടെ അംഗീകാരം…
Read More