ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം

ജമ്മു കശ്മീർ: ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇയാൾ ഇരയുടെ സഹോദരനാണെന്ന് സംശയിക്കുന്നു.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

സംഭവത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ദു:ഖം രേഖപ്പെടുത്തി.

ഇന്നലെയും ജമ്മുകശ്മീരിന്റെ രണ്ട് ഭാഗങ്ങളിലായി രണ്ട് ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ബുദ്ഗാമിലെ ചദൂരയിലും ശ്രീനഗറിലുമാണ് ആക്രമണമുണ്ടായത്. ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീനഗറിലെ പോലീസ് കണ്ട്രോൾ റൂമിലാണ് ആക്രമണമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts