ദൃശ്യം 3 പ്രഖ്യാപനം നാളെ? ആന്റണി പെരുമ്പാവൂറിന്റെ ട്വീറ്റ് പ്രതീക്ഷ നൽകുന്നു

നിലവിൽ ദൃശ്യം 3 യെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗം വേണമെന്ന് ആരാധകർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഒരു ചർച്ച വിഷയം ആയിരിക്കുകയാണ് ഇത്. ഓഗസ്റ്റ് 17 ന്  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുകയാണ്. നേരത്തെ രണ്ടാം ഭാഗം പുറത്തുവന്നപ്പോൾ തന്നെ മൂന്നാം ഭാഗത്തെക്കുറിച്ച് ജിത്തു ജോസഫ് സൂചനകൾ നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ആന്റണി പെരുമ്പാവൂർ പങ്കുവച്ച കുറിപ്പാണ് പ്രതീക്ഷകൾ വർദ്ധിപ്പിക്കാൻ കാരണമായത്. 17ന് ഒരു…

Read More

‘പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരം’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം അത്ഭുതകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 25 വർഷത്തിനുള്ളിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രധാനമന്ത്രി മുന്നോട്ടുവച്ച പാതയിൽ എല്ലാവരും പങ്കുചേരണമെന്നും ആഭ്യന്തരമന്ത്രി അഭ്യർത്ഥിച്ചു. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ പ്രസംഗം ഏവരെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ശക്തിയാണ് വരും കാലങ്ങളിൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്. അതിനാൽ സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങൾ ഒഴിവാക്കിക്കൊണ്ട് സ്ത്രീകളോട് ബഹുമാനം കാണിക്കുമെന്ന് നാം പ്രതിജ്ഞയെടുക്കണം. രാജ്യത്തെ അഴിമതി തുടച്ചുനീക്കാൻ ജനങ്ങളുടെ സഹകരണവും ആഭ്യന്തര മന്ത്രി…

Read More

മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് മാനേജരെ മുഖത്തടിച്ച് എം.എൽ.എ

മുംബൈ : ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വിതരണം ചെയ്തെന്നാരോപിച്ചു കേറ്ററിങ് സർവീസ് മാനേജർക്ക് മർദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ കൂടെയുള്ള വിമത സന്തോഷ് ബംഗാർ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഹിംഗോളി ജില്ലയിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മോശമാണെന്നു പറഞ്ഞാണ് സന്തോഷ്, കേറ്ററിങ് മാനേജിന്റെ അസഭ്യം പറയുന്നതും മുഖത്ത് ഒന്നിലേറെ തവണ അടിക്കുന്നതും.  ഭക്ഷണത്തെ കുറിച്ചുള്ള പരാതി കിട്ടിയതിനെ തുടർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെട്ടതിനാൽ ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നു സന്തോഷ് പറഞ്ഞു.

Read More

ആദായനികുതി വകുപ്പിന് തിരിച്ചടി; വിജയ്‌ക്ക് ചുമത്തിയ 1.5 കോടി പിഴയ്ക്ക് സ്റ്റേ

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദായനികുതി വകുപ്പ് ജൂൺ 30 ന് പുറപ്പെടുവിച്ച ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തത്. ആദായനികുതി നിയമപ്രകാരം 2018 ജൂൺ 30ന് മുമ്പ് പിഴത്തുക ചുമത്തേണ്ടതാണെന്ന് വിജയ്യുടെ അഭിഭാഷകൻ വാദിച്ചു. സമയപരിധിക്ക് ശേഷം ചുമത്തുന്ന പിഴ നിയമപരമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല…

Read More

ഏജന്റുമാർ മുഖേന ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത് യുവാവ് പിടിയിൽ

ബെംഗളൂരു: ഇരുപത് ഗ്രാമിലധികം എം.ഡി.എം.എയുമായി യുവാവിനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. പാങ്ങ് സ്വദേശി തൈറനിൽ അബ്ദുൾവാഹിദാണ് (29) പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഏജന്റുമാർ മുഖേന എം.ഡി.എം.എ കേരളത്തിൽ എത്തിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ സമാനമായ കേസിൽ നിന്ന് പെരിന്തൽമണ്ണ, കൊളത്തൂർ കെട്ടിടങ്ങളും പരിസരങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് നടത്തുന്ന സംഘത്തിലെ കണ്ണികളെ കുറിച്ച് സൂചന ലഭിച്ചു. പെരിന്തൽമണ്ണ പോളിടെക്‌നിക്ക് കോളേജിന് സമീപം വച്ചാണ് അബ്ദുൾ വാഹിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

ബിഹാറിൽ 31 പുതിയ മന്ത്രിമാർ; നിതീഷിന് ആഭ്യന്തര വകുപ്പ്

പട്ന: 31 പുതിയ മന്ത്രിമാരുമായി ബീഹാർ മന്ത്രിസഭ വിപുലീകരിച്ചു. മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡിക്കാണ് കൂടുതൽ മന്ത്രിസ്ഥാനങ്ങൾ. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പും നൽകി. ആർജെഡിക്ക് 16 അംഗങ്ങളും ജെഡിയുവിന് 11 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് അംഗങ്ങളും മുൻ മുഖ്യമന്ത്രി ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ ആവാസ് മോർച്ചക്ക് ഒരാളുമാണ് ഉള്ളത്. ഒരു സ്വതന്ത്ര എം.എൽ.എയ്ക്കും മന്ത്രിസ്ഥാനം ലഭിച്ചു. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുമായി ചേർന്നുണ്ടായിരുന്ന സർക്കാരിലെ…

Read More

പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചുകിട്ടുമ്പോള്‍ കരയുന്ന കുട്ടിയെപ്പോലെ: റിയാസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് ഒരിക്കല്‍ തിരിച്ചുകിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്ന കുട്ടിയെപ്പോലെയാണെന്ന് മന്ത്രി പറഞ്ഞു. ലഭിച്ച മറുപടിയുടെ ഹാങ്ങോവർ വി ഡി സതീശന് മാറിയിട്ടില്ല. പ്രതിപക്ഷ നേതാവ് ക്രിയാത്മകമായി വിമർശനങ്ങൾ നടത്തണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സർക്കാർ മുന്നോട്ട് കൊണ്ടുവരുന്ന വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് ആ സമീപനം തിരുത്തണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മന്ത്രിമാർ പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ലെന്ന് മനസ്സിലാക്കണം. കുതിര കയറരുത്. ക്രിയാത്മകമായ…

Read More

അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വാദം പൂർത്തിയാക്കിയത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ ഹർജി നൽകിയിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. 2018 ൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, സാക്ഷികളെ സ്വാധീനിക്കുകയോ ഒരു സാഹചര്യത്തിലും ഫോണിൽ ബന്ധപ്പെടുകയോ…

Read More

അരിയും നാരങ്ങയും തിന്ന് മുഖം ചുവന്നാൽ അയാളാണ് കള്ളൻ, ജോലിക്കാരിയെ മോഷ്ടാവെന്ന് പറഞ്ഞു മർദ്ദിച്ചതായി പരാതി

ഡൽഹി : മോഷണക്കുറ്റം തെളിയിക്കാന്‍ മന്ത്രവാദി കണ്ടെത്തിയ മാർഗമാണ് അരിയും നാരങ്ങയും തിന്നുക എന്നത്. തിന്നശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാണ് മോഷ്ടാവ് എന്നും മന്ത്രവാദി പറഞ്ഞു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നു. തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച്‌ വീട്ടുജോലിക്കാരിയായ സ്ത്രീയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു. ഡല്‍ഹിയിലെ സത്ബാരി അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസില്‍ വീട്ടുജോലിക്കു നിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്. ഒടുവില്‍ യുവതിയെ പീഡിപ്പിച്ച കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം…

Read More

മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ‘വാഹന്‍’ സംവിധാനം പരാജയം

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായ വീഴ്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനെയും കുറ്റപ്പെടുത്തുകയാണ് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾക്കുള്ള ‘സാരഥി’ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും ‘വാഹനിലെ’ പോരായ്മകൾ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഫീസും പിഴയും കണക്കാക്കുന്നത് പോലും തെറ്റുന്നു. അപേക്ഷകളില്‍ പിഴവ് ഉണ്ടാകുന്നതും തുടർച്ചയാണ്. ഓരോ പരാതി ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് മറുപടി നൽകുന്നത്.…

Read More
Click Here to Follow Us