അരിയും നാരങ്ങയും തിന്ന് മുഖം ചുവന്നാൽ അയാളാണ് കള്ളൻ, ജോലിക്കാരിയെ മോഷ്ടാവെന്ന് പറഞ്ഞു മർദ്ദിച്ചതായി പരാതി

ഡൽഹി : മോഷണക്കുറ്റം തെളിയിക്കാന്‍ മന്ത്രവാദി കണ്ടെത്തിയ മാർഗമാണ് അരിയും നാരങ്ങയും തിന്നുക എന്നത്.

തിന്നശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാണ് മോഷ്ടാവ് എന്നും മന്ത്രവാദി പറഞ്ഞു. അരിയും നാരങ്ങയും തിന്നതിനു തൊട്ടുപിന്നാലെ യുവതിയുടെ മുഖം ചുവന്നു. തുടര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച്‌ വീട്ടുജോലിക്കാരിയായ സ്ത്രീയെ വിവസ്ത്രയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ബന്ദിയാക്കുകയും ചെയ്തു.

ഡല്‍ഹിയിലെ സത്ബാരി അന്‍സല്‍ വില്ലയിലുള്ള ആഡംബര ഫാം ഹൗസില്‍ വീട്ടുജോലിക്കു നിന്ന 43 വയസ്സുകാരിയാണ് ക്രൂരമായ മര്‍ദനത്തിനും പീഡനത്തിനും ഇരയായത്.

ഒടുവില്‍ യുവതിയെ പീഡിപ്പിച്ച കുടുംബത്തിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

  ചിന്നസ്വാമി സ്റ്റേഡിയത്തിൽ 'ഇഡ്ഡലി-ദോശ' വിവാദം; ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്!

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്,

തെക്കന്‍ ഡെല്‍ഹിയിലെ സത്ബാരിയിലാണ് ക്രൂരമായ സംഭവം നടന്നത്. ഏതാനും നാള്‍ മുന്‍പ് പ്രസ്തുത സ്ത്രീ ജോലി ചെയ്തിരുന്ന വീട്ടില്‍ ഒരു മോഷണം നടന്നിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടി. ഇതുമായി ബന്ധപ്പെട്ട് ആഗസ്ത് ഒന്‍പതിന് ഇവരുടെ വീട്ടില്‍ ആഭിചാരക്രിയകള്‍ നടന്നു.

ആഭിചാര കര്‍മങ്ങള്‍ക്കുശേഷം ജോലിക്കാര്‍ക്കെല്ലാം മന്ത്രവാദി അരിയും നാരങ്ങയും തിന്നാന്‍ കൊടുത്തു. അരിയും നാരങ്ങയും തിന്നതിനുശേഷം ആരുടെയെങ്കിലും വായ ചുവന്ന നിറമായാല്‍ അവരാകും മോഷ്ടാവ് എന്നാണ് മന്ത്രവാദിയുടെ തീര്‍പ്പ്. അരിയും നാരങ്ങയും തിന്ന 43 കാരിയായ യുവതിയുടെ മുഖം ചുവന്നു. ഇതോടെ വീട്ടുടമ സ്ത്രീയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി.

  മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ബെംഗളൂരുവിൽ യുവതിയെ 50 മീറ്റർ വലിച്ചിഴച്ച് കാർ, റോഡിൽ തീപ്പടർന്നു!

മറ്റു വീട്ടുജോലിക്കാര്‍ നോക്കിനില്‍ക്കെ യുവതിയെ വിവസ്ത്രയാക്കുകയും മുറിയില്‍ 24 മണിക്കൂറിലേറെ ബന്ദിയാക്കുകയും ചെയ്തു. ആഗസ്ത് പത്തിനു പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി യുവതി വീട്ടുകാരുടെ അനുവാദം തേടി. ഒടുവില്‍ അപമാനം സഹിക്കാന്‍ വയ്യാതെ ശുചിമുറിയില്‍ വച്ച്‌ വിഷം കഴിക്കുകയും ചെയ്തു.

സ്ത്രീയുടെ നില ഗുരുതരമായതോടെ വീട്ടുകാര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആഗസ്ത് പതിനൊന്നിന് സ്ത്രീയുടെ പരാതിയില്‍ കേസെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ വര്‍ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us