അട്ടപ്പാടി മധു കേസ്; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 20ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് വാദം പൂർത്തിയാക്കിയത്. ആകെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ ഹർജി നൽകിയിരുന്നു.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദങ്ങളുന്നയിച്ചത്. സാക്ഷികളെ ഫോണിലൂടെ സ്വാധീനിക്കാൻ ശ്രമിച്ച രേഖകളും കോടതിയിൽ ഹാജരാക്കി. 2018 ൽ കേസിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, സാക്ഷികളെ സ്വാധീനിക്കുകയോ ഒരു സാഹചര്യത്തിലും ഫോണിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പ്രതികൾ ലംഘിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലോട്ടറി അടിച്ചെന്ന' വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts