ബെംഗളൂരു: രാജരാജേശ്വരിനഗർ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര കളി മത്സരം നടത്തുന്നു. രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണമണ്ഡപത്തിൽ വച്ച് നവംബർ 6 ആണ് മത്സരം നടക്കുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യാൻ സംഘടകർ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി 97413 01791 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
Read MoreMonth: August 2022
ഗണേശോത്സവത്തിനു കളിമൺ വിഗ്രഹങ്ങൾ മാത്രം ഉപയോഗിക്കുക ;ബിബിഎംപി
ബെംഗളൂരു: ഗണേശോത്സവത്തിനു പ്ലാസ്‌റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു. ഉത്സവത്തിന് കളിമണ്ണ് കൊണ്ടുള്ള വിഗ്രഹങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തെർമോകോളിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreമത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഉടൻ ലഭ്യമാക്കും ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മത്സ്യകൃഷിയും മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി (എസ്‌എൽബിസി) യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് പ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് ബാങ്കുമായി പങ്കുവെക്കണമെന്നും കാമ്പയിൻ മോഡലിൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളി സഹകരണ ബാങ്കുകളോടും…
Read Moreസ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു
ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക. ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക്…
Read Moreതെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി
ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.
Read Moreഇരയെ പ്രതി വിവാഹം ചെയ്തു, പോസ്കോ കേസ് കർണാടക കോടതി റദ്ദാക്കി
ബെംഗളൂരു: പോക്ക്‌സോ കേസിലെ ഇരയും പ്രതിയുമായുള്ള വിവാഹം കഴിഞ്ഞതോടെ 23 കാരനായ യുവാവിനെതിരെയുള്ള വിചാരണ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. സംഭവം നടക്കുമ്പോൾ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്കൂൾ 18 തികഞ്ഞതോടെ കുറ്റാരോപിതനെ വിവാഹം കഴിക്കുകയായിരുന്നു. സെഷൻസ് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ഇവർക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പ്രോസിക്യൂഷന്റെ എതിർപ്പ് അവഗണിച്ച് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി. വിവാഹിതരായി ഒരു കുട്ടിയുള്ള…
Read Moreകർണാടകയിൽ ഡെങ്കിപ്പനി , ചിക്കൻഗുനിയ കേസുകൾ കൂടുന്നു
ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ചിക്കബെല്ലാപുര ജില്ലയിൽ 409 സംശയാസ്പദമായ കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തതിൽ നിന്നും 251 പരിശോധിച്ചപ്പോൾ അതിൽ 35 എണ്ണം പോസിറ്റീവായി. 39 സാമ്പിളുകൾ പരിശോധിച്ചതിൽ ഒരാൾക്ക് ചിക്കുൻഗുനിയ പോസിറ്റീവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുമാകൂരിൽ ഡെങ്കിപ്പനി സംശയിക്കുന്ന 74 പേരിൽ 37 പേർക്ക് പരിശോധന നടത്തിയപ്പോൾ 3 പേർക്ക് പോസിറ്റീവ് ആണ്. ചിക്കുൻഗുനിയ സംശയിച്ച് 22 സാമ്പിളുകളെങ്കിലും പരിശോധിച്ചെങ്കിലും പോസിറ്റീവ് കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം നിലവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം…
Read Moreഇറാനിലേക്ക് മൽസ്യബന്ധനത്തിന് പോയി ഖത്തർ പോലീസിൻ്റെ പിടിയിലായ മലയാളിയെ തിരിച്ചെത്തിച്ചു.
ബെംഗളൂരു : ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ഖത്തര്‍ പോലീസിന്റെ പിടിയിലായ മലയാളി മത്സ്യത്തൊഴിലാളികളില്‍ അവശേഷിച്ച പൂന്തുറ സ്വദേശിയായ ബേസില്‍ മാർട്ടിൻ ഇന്ന് ഷാർജ വഴി ബെംഗളൂരുവിൽ എത്തി. നോർക്ക ബെംഗളൂരു ഓഫീസിന്റെ നേതൃത്ത്വത്തിൽ ഇദ്ദേഹത്തെ സ്വികരിക്കുകയും യാത്രാ ടിക്കറ്റടക്കം ലഭ്യമാക്കി കൊണ്ട് കേരള ആർ .ടി .സി മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് ഇൻസ്‌പെക്ടർ ഇൻചാർജ് ഗോവിന്ദൻ പി യുടെ സാനിധ്യത്തിൽ ബേസിൽ മാർട്ടിനെ തിരുവന്തപുരത്തേക്ക് യാത്രയാക്കി .
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെ പിടികൂടി
ബെംഗളൂരു: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി . നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ആണ് ബെംഗളൂരുവിൽ നിന്നും കേരള പോലീസിന്റെ പിടിയിലായത്. ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തി പാലാരിവട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്. ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈയിൽ…
Read Moreകർണാടക- കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ നാളെ വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻകടലിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും കാലാവസ്ഥയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയത്.
Read More