മൂലക്കുരുവെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ ഹാജരായില്ല, സിബിഐ വീട്ടിൽ എത്തി മൊണ്ടാലിനെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത : പശുക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ അടുത്ത അനുയായിയുമായ അനുഭ്രാത മൊണ്ടാല്‍ അറസ്റ്റില്‍.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാതെ വന്നതോടെയാണ് സിബിഐ വീട്ടിൽ എത്തി മൊണ്ടാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്താം തവണയാണ് ചോദ്യം ചെയ്യലിനായി അനുഭ്രാത മൊണ്ടാലിനെ വിളിപ്പിക്കുന്നത്. എന്നാല്‍ ഹാജരാകാതെ വന്നതോടെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സിബിഐ അദ്ദേഹത്തിന്റെ വീട്ടിലെത്തി. വീട് റെയ്ഡ് ചെയ്തതിന് ശേഷമാണ് നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെയും വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ വൈദ്യ പരിശോധനയ്‌ക്കും വിധേയനാക്കിയിട്ടുണ്ട്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

ബീര്‍ഭൂം ജില്ലയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാണ് അനുഭ്രാത മൊണ്ടാല്‍. പശുക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇയാളെ സിബിഐ വിളിപ്പിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ നേതാവ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് മൂലക്കുരുവാണെന്നും 14 ദിവസത്തെ വിശ്രമം ആവശ്യമുണ്ടെന്ന് കാണിച്ച്‌ അന്വേഷണ ഏജന്‍സിക്ക് കത്ത് നല്‍കുകയുമുണ്ടായി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts