ബെംഗളൂരു: വൈറ്റ് കോളർ ജോലിക്കായി ആളുകൾ പരക്കം പായുന്ന ഈ കാലത്ത് വ്യത്യസ്തമായ ഒരു സംരഭവുമായി രംഗത്തെത്തിയിരിക്കുകയാണ് 42-കാരനായ ഐടി പ്രൊഫഷണൽ. കഴുത ഫാമാണ് ഇയാളുടെ സംരഭം.
ദക്ഷിണ കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡയാണ് തന്റെ ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയത്. സംസ്ഥാനത്തെ ആദ്യ കഴുത ഫാമാണ് ഇത്.
ബിഎ ബിരുദധാരിയായ ഗൗഡ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചത് 2020ലായിരുന്നു. തുടർന്ന് കർണാടകയിലെ ഇറ ഗ്രാമത്തിൽ 2.3 ഏക്കർ സ്ഥലത്ത് ‘ഇസിരി’ ഫാമാണ് ആദ്യമായി ആരംഭിച്ചത്. അഗ്രികൾച്ചർ ആൻഡ് അനിമൽ ഹസ്ബൻഡറി, വെറ്ററിനറി സർവീസുകൾ എന്നിവയെല്ലാമാണ് ഇസിരി ഫാമിൽ ഉണ്ടായിരുന്നത്. ആടുകളുടെ ബ്രീഡിംഗ് നടത്തി ഫാം തുടങ്ങി. പിന്നീട് മുയലുകളെയും കോഴികളെയും ഫാമിൽ വളർത്താൻ തുടങ്ങി. ഏറ്റവും ഒടുവിലാണ് ഗൗഡ കഴുതകളെ കൂടി ഫാമിൽ ഉൾപ്പെടുത്തിയത്. 20 കഴുതകളുമായി അങ്ങനെ ഗൗഡയുടെ കഴുത ഫാം ആരംഭിച്ചു. പലപ്പോഴും നാം നിന്ദിക്കുകയും വിലകുറച്ചുകാണുകയും ചെയ്യുന്നത് ഇരകളാകുന്നവയാണ് കഴുതകളെന്നും അവയുടെ ഈ ദുരവസ്ഥയാണ് ഒരു ഫാം തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഗൗഡ പറയുന്നു.
താൻ കഴുതകളുടെ ഫാം തുടങ്ങുന്നുവെന്ന് അറിയിച്ചപ്പോൾ കേട്ടവരുടെയെല്ലാം മുഖം ചുളിഞ്ഞതായി ഗൗഡ പറഞ്ഞു. പലർക്കും അത് അംഗീകരിക്കാനായില്ല. കഴുതകളുടെ ഫാം തുടങ്ങേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പലരും ഗൗഡയോട് ചോദിച്ചു. എന്തൊക്കെയായാലും കഴുതയുടെ പാലിന് ആവശ്യക്കാരേറെയാണെന്ന് ഗൗഡ പറയുന്നു. കഴുതപ്പാൽ രുചികരവും പുറമേ ഗുണമുള്ളതും വിലയേറിയതുമാണെന്ന ഗൗഡയുടെ അഭിപ്രായം.
പാക്കറ്റുകളിലായാണ് ഗൗഡ തന്റെ കഴുതപ്പാൽ വിതരണം ചെയ്യുന്നത്. 30 മില്ലി പാലിന് 150 രൂപ വില. കർണാടകയിലെ എല്ലാ മാളുകളിലും കടകളിലും സൂപ്പർമാർക്കറ്റുകളിലും ഈ കഴുതപ്പാൽ ഇന്ന് ലഭ്യവുമാണ്. ഇതിനോടകം 17 ലക്ഷം രൂപയുടെ കഴുതപ്പാലിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്ന് ഗൗഡ പറഞ്ഞു.
തന്റെ കഴുത ഫാം ഗൗഡ ആരംഭിച്ചു. ഇതോടെ കർണാടകയിലെ ആദ്യത്തേതും ഇന്ത്യയിലെ രണ്ടാമത്തേതുമായ കഴുത ഫാമായി ഇതുമാറി. കേരളത്തിലേതാണ് ആദ്യത്തെ ഫാം അത് എറണാകുളം ജില്ലയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.