സൈക്കിൾ യാത്രക്കാരുടെ എണ്ണം കണ്ടുപിടിക്കുന്നതിനായി പുതിയ പദ്ധതി

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ (ORR) 500 സൈക്കിൾ യാത്രക്കാർ സൈക്കിൾ പാത ഉപയോഗിക്കുന്നതായി നഗരത്തിലെ ആദ്യത്തെ AI- പ്രാപ്തമാക്കിയ ലൈവ് ഡിജിറ്റൽ സൈക്കിൾ കൗണ്ടർ കണ്ടെത്തി. ദൊഡ്ഡനെക്കുണ്ടി മേൽപ്പാലത്തിന് സമീപം സസ്റ്റൈനബിൾ അർബൻ മൊബിലിറ്റി അക്കോർഡ്സ് (സുമ) ഈ ആഴ്ച ആദ്യമാണ് ഉപകരണം സ്ഥാപിച്ചത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT) ‘സെൻസിങ് ലോക്കലും’ പ്രദേശത്തെ താമസക്കാരുമായി സംയുക്തമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. റെക്കോർഡ് ചെയ്‌ത വീഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പാതയിലൂടെ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണം ഉപകരണം കണക്കാക്കുന്നുത്. അതിനായി…

Read More

ബസവേശ്വരന്റെ സന്ദേശം എന്നും പ്രചോദനം ; അമിത് ഷാ

ബെംഗളൂരു:  ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ഇന്നലെ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും. ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ…

Read More

ഡാറ്റാ ബേസ് സംവിധാനം ഉടൻ നിലവിൽ വരും ; അമിത് ഷാ

ബെംഗളൂരു: തീവ്രവാദ പ്രവർത്തനം, ഹവാല, ലഹരി മരുന്ന്, കള്ളനോട്ട് തുടങ്ങിയവ നിരീക്ഷിക്കാൻ ദേശീയ ഡാറ്റാ ബേസ് ഉടൻ നിലവിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. നാഷണൽ ഇന്റലിജിൻസ് ഗ്രിഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ സുരക്ഷ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് വിവിധ രഹസ്യന്വേഷണ ഏജൻസികൾക്ക് വിശ്വസനീയമായ വിവരങ്ങൾ ഡാറ്റാ ഡാറ്റാ ശേഖരണ ഏജൻസിയായ നാറ്റ്ഗ്രിഡിൽ നിന്നും അനായാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അരഗ ഞാനേദ്ര, ആഭ്യന്തര സഹമന്ത്രി നിഷിത് പ്രാമാണിക് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Read More

കർണാടക പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതി: ചാർട്ടേഡ് അക്കൗണ്ടന്റടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്ന് പേരെ കർണാടക പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ചാർട്ടേഡ് അക്കൗണ്ടന്റും കലബുറഗി സ്വദേശിയുമായ ചന്ദ്രകാന്ത് പാട്ടീൽ, ഉദ്യോഗാർത്ഥി പ്രഭു, പിതാവ് ശരണപ്പ എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസിന്റെ മുൻ അഫ്സൽപൂർ ബ്ലോക്ക് പ്രസിഡന്റ് മഹന്തേഷ് പാട്ടീലിന്റെയും സഹോദരൻ രുദ്രഗൗഡയുടെയും ഓഡിറ്ററായിരുന്നു ചന്ദ്രകാന്ത്. പ്രഭു കലബുറഗിയിലെ എംഎസ്‌ഐ കോളേജിൽ പിഎസ്‌ഐ പരീക്ഷയെഴുതിയെന്നും മകൻ പരീക്ഷ പാസാകാൻ പിതാവ് ശരണപ്പ പണം നൽകിയെന്നും…

Read More

തെരുവുകളെ വെള്ളത്തിനടിയിലാക്കി മൺസൂണിന് മുമ്പുള്ള മഴ

ബെംഗളൂരു: നഗരത്തിൽ നാശം വിതച്ച് ചൊവ്വാഴ്ച വൈകുന്നേരം തിരിച്ചെത്തിയ കനത്ത മഴ. മഴയിൽ ഒരു ഡസനോളം മരങ്ങളാണ് കടമുഴക്കി വീണത് തെരുവുകളിൽ വെള്ളപ്പൊക്കത്തിനു കാരണമാവുകയും ഗതാഗതം മന്ദഗതിയിലാകാണും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ അണ്ടർപാസുകൾ വെള്ളത്തിനടിയിലായി, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ, ഫ്രേസർ ടൗൺ, വസന്തനഗർ എന്നിവിടങ്ങളിലെ അണ്ടർപാസുകളാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ശിവാജിനഗർ, കണ്ണിംഗ്ഹാം റോഡ്, ബിടിഎം ലേഔട്ട്, ജെപി നഗർ, കോറമംഗല എന്നിവിടങ്ങളിലാണ് മരം വീണത്. ബിബിഎംപിയുടെ റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമുകൾ പ്രവർത്തനമാരംഭിക്കുകയും ഇവിടങ്ങളിൽ വീണ മരങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. പകൽ…

Read More

ആവശ്യവസ്തുക്കൾ മാറ്റൽ; മെട്രോ പ്രവർത്തനത്തെ ബാധിക്കുന്നു

ബെംഗളൂരു: ആവശ്യവസ്തുക്കൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നത് ഔട്ടർ റിംഗ് റോഡിലെ സിൽക്ക് ബോർഡ്-കെആർ പുരം മെട്രോ ലൈനിന്റെ (ഘട്ടം 2 എ) പ്രവൃത്തികൾ വൈകിപ്പിക്കാൻ കാരണമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) 2021 ഒക്ടോബറോടെ ഗ്യാസ് പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 27 ൽ നടന്ന ഏറ്റവും പുതിയ യോഗമുൾപ്പെടെ മുമ്പത്തെ നാല് യോഗങ്ങളിലും സമാനമായ ഉറപ്പുകൾ നൽകിയിരുണെങ്കിലും കടുബീസനഹള്ളിയിലും കെആർ പുരത്തും ഗ്യാസ് പൈപ്പ് ലൈനുകൾ മാറ്റുന്ന…

Read More

ഫാം കുളത്തിൽ പെൺകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഗുണ്ട്‌ലുപേട്ട് താലൂക്കിൽ കബ്ബേപുര ഗ്രാമത്തിലെ കൃഷിക്കുളത്തിൽ വീണ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. ഗ്രാമത്തിലെ റേച്ചപ്പ-വേദ ദമ്പതികളുടെ മക്കളായ പൂജിത (14), സഹോദരി പുണ്യ (12) എന്നിവരാണ് മരിച്ചത്. പൂജിത എട്ടാം ക്ലാസ് വിദ്യാർഥിനിയും പുണ്യ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. ഫാം ഹൗസിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പേരയ്ക്ക മരത്തിൽ നിന്ന് പഴങ്ങൾ പറിക്കാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്ക് വീണാണ് പെൺകുട്ടികൾ മുങ്ങിമരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. കുളത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

Read More

ആസിഡ് ആക്രമണക്കേസിലെ പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പൊലീസ്

ബെംഗളൂരു: 25 കാരിയായ യുവതിക്ക് നേരെ കഴിഞ്ഞയാഴ്ച ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ അന്വേഷണം നടത്തുന്ന കാമാക്ഷിപാളയ പോലീസ്, പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി വ്യത്യസ്ത ഗെറ്റപ്പിലുള്ള പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു. ചിത്രങ്ങളിൽ കുറ്റാരോപിതൻ ക്ലീൻ ഷേവ് ചെയ്‌തതും മൊട്ടത്തലയോടുകൂടിയതുമായ ഫോട്ടോകളും ഉൾപ്പെടുന്നു. നൂറിലധികം പോലീസുകാരാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം സഞ്ജീവിനി നഗറിൽ താമസിക്കുന്ന 27 കാരനായ നാഗേഷ് എന്ന നാഗേഷ് ബാബുവാണ് പ്രതി. ഏപ്രിൽ 28ന് രാവിലെ 8.30ന്…

Read More

ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ്

Shigella_ VIRUS

കാസര്‍ഗോഡ്: ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്.നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി…

Read More

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്ബാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം.ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്. ഇനി തൃശൂരില്‍ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്‍റെ താളവും വര്‍ണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയില്‍ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയില്‍ തിരുവമ്ബാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്ബിള്‍ വെടിക്കെട്ട്. 9ന് പൂര വിളംബരം. 10ന് പുലര്‍ച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിന്‍കാട്…

Read More
Click Here to Follow Us