കർണാടക പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതി: ചാർട്ടേഡ് അക്കൗണ്ടന്റടക്കം 3 പേർ അറസ്റ്റിൽ

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്ന് പേരെ കർണാടക പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു.

ചാർട്ടേഡ് അക്കൗണ്ടന്റും കലബുറഗി സ്വദേശിയുമായ ചന്ദ്രകാന്ത് പാട്ടീൽ, ഉദ്യോഗാർത്ഥി പ്രഭു, പിതാവ് ശരണപ്പ എന്നിവരാണ് അറസ്റ്റിലായത്.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

കോൺഗ്രസിന്റെ മുൻ അഫ്സൽപൂർ ബ്ലോക്ക് പ്രസിഡന്റ് മഹന്തേഷ് പാട്ടീലിന്റെയും സഹോദരൻ രുദ്രഗൗഡയുടെയും ഓഡിറ്ററായിരുന്നു ചന്ദ്രകാന്ത്. പ്രഭു കലബുറഗിയിലെ എംഎസ്‌ഐ കോളേജിൽ പിഎസ്‌ഐ പരീക്ഷയെഴുതിയെന്നും മകൻ പരീക്ഷ പാസാകാൻ പിതാവ് ശരണപ്പ പണം നൽകിയെന്നും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts