ആവശ്യവസ്തുക്കൾ മാറ്റൽ; മെട്രോ പ്രവർത്തനത്തെ ബാധിക്കുന്നു

ബെംഗളൂരു: ആവശ്യവസ്തുക്കൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുന്നത് ഔട്ടർ റിംഗ് റോഡിലെ സിൽക്ക് ബോർഡ്-കെആർ പുരം മെട്രോ ലൈനിന്റെ (ഘട്ടം 2 എ) പ്രവൃത്തികൾ വൈകിപ്പിക്കാൻ കാരണമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) 2021 ഒക്ടോബറോടെ ഗ്യാസ് പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ ഏപ്രിൽ 27 ൽ നടന്ന ഏറ്റവും പുതിയ യോഗമുൾപ്പെടെ മുമ്പത്തെ നാല് യോഗങ്ങളിലും സമാനമായ ഉറപ്പുകൾ നൽകിയിരുണെങ്കിലും
കടുബീസനഹള്ളിയിലും കെആർ പുരത്തും ഗ്യാസ് പൈപ്പ് ലൈനുകൾ മാറ്റുന്ന ജോലികൾ ഇപ്പോളാണ് പുരോഗമിക്കുന്നത്. ഇതുമൂലം ഈ പ്രദേശങ്ങളിൽ മെട്രോ ജോലികൾ വൈകുന്നതായി ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.

  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ

ഇനിയും കാലതാമസം നേരിട്ടാൽ പദ്ധതിയെ അത് കാര്യമായി ബാധിക്കുമെന്നത് കൊണ്ടുതന്നെ ജോലികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടാതെ ഇക്കാര്യം യോഗത്തിൽ ചർച്ച ചെയ്തതായും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാനേജിങ് ഡയറക്ടർ അഞ്ജും പർവേസ് പറഞ്ഞു. ജോലി എത്രയും വേഗം പൂർത്തിയാക്കുമെന്ന് ഗെയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts