ജാതി, മത കോളങ്ങൾ പൂരിപ്പിച്ചില്ല, 3 വയസുകാരിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ച് അധികൃതർ

കോയമ്പത്തൂർ : സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതി, മത കോളങ്ങള്‍ പൂരിപ്പിക്കാത്തത് കൊണ്ട് പല സ്വകാര്യ സ്‌കൂളുകളും മൂന്നുവയസുള്ള മകള്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് നരേഷ് കാര്‍ത്തിക്. മകളെ ജാതിയും മതവും ഇല്ലാത്തവളായി വളര്‍ത്താന്‍ തീരുമാനിച്ച നരേഷ് അതിനുള്ള സര്‍ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. മാത്രമല്ല, മകളെ മതവും ജാതിയും ഇല്ലാത്തവളായി അംഗീകരിക്കുന്ന ഒരു സ്‌കൂളില്‍ ചേര്‍ക്കാനും യുവാവ് തീരുമാനിച്ചു. ഒരു ചെറിയ ഡിസൈന്‍ സ്ഥാപനം നടത്തുന്ന നരേഷ് കാര്‍ത്തിക്, മകള്‍ക്ക് അഡ്മിഷന് വേണ്ടി സമീപിച്ച സ്‌കൂളുകളിലെ അപേക്ഷാ ഫോറങ്ങളിലെ ജാതി, മതം…

Read More

നിങ്ങൾ ആര്യനോ ദ്രാവിഡനോ? സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി

ബെംഗളൂരു : ആർഎസ്എസ് ഇന്ത്യൻ വംശജരുടെ സംഘടനയല്ലെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി. താൻ ദ്രാവിഡനാണോ ആര്യനാണോ എന്ന് വ്യക്തമാക്കണമെന്ന് ശനിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ആർഎസ്എസിനെ ഉയർത്തിവിട്ട ആര്യൻമാർ രാജ്യത്തെ യഥാർത്ഥ സ്വദേശികളല്ലെന്നും ദ്രാവിഡന്മാരാണെന്നും സിദ്ധരാമയ്യ വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ഇന്ത്യൻ വംശജയല്ലെന്ന തന്റെ ആരോപണത്തോട് പ്രതികരിക്കുന്നതിന് മുമ്പ് സിദ്ധരാമയ്യ ആദ്യം ദ്രാവിഡനാണോ ആര്യനാണോ എന്ന് പ്രഖ്യാപിക്കട്ടെ, ബൊമ്മൈ പറഞ്ഞു. ആർഎസ്എസിനെതിരായ തന്റെ പരാമർശങ്ങളോട് ബിജെപി പ്രവർത്തകർ എന്തിനാണ് പ്രതികരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ട് സിദ്ധരാമയ്യ തിരിച്ചടിച്ചു.…

Read More

ഹംപ നാഗരാജയ്യ കുവെമ്പു പ്രതിഷ്ഠാന അധ്യക്ഷ സ്ഥാനം രാജിവച്ചു

ബെംഗളൂരു : പാഠപുസ്തക അവലോകന സമിതി തലവൻ രോഹിത് ചക്രതീർത്ഥയ്‌ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാരിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് മുതിർന്ന പണ്ഡിതൻ ഹംപ നാഗരാജയ്യ തിങ്കളാഴ്ച കുവെമ്പു പ്രതിഷ്ഠാന അധ്യക്ഷ സ്ഥാനം രാജിവച്ചു. കുവെമ്പുവിനെയും അദ്ദേഹം രചിച്ച നാദഗീതയെയും (സംസ്ഥാന ഗാനം) അപമാനിച്ചെന്നാരോപിച്ച് ചക്രതീർത്ഥയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന മുറവിളിക്കിടെ സർക്കാർ നടത്തുന്ന അക്കാദമിയിൽ നിന്ന് രാജിവച്ച ആദ്യത്തെ അംഗമാണ് ഹമ്പാന എന്നറിയപ്പെടുന്ന നാഗരാജയ്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അയച്ച രാജിക്കത്തിൽ, കുവെമ്പുവിനോടും അദ്ദേഹത്തിന്റെ പ്രവർത്തനത്തോടും യാതൊരു ബഹുമാനവുമില്ലാത്ത ഒരാളെ പാഠപുസ്തക പരിഷ്‌കരണ സമിതി അധ്യക്ഷനാക്കാനുള്ള സർക്കാർ നീക്കത്തെ ഹമ്പാന…

Read More

മടിവാള തടാകത്തിന്റെ സംരക്ഷണം ഇനി വനംവകുപ്പിന്

ബെംഗളൂരു : ബിടിഎം ലേഔട്ട് പരിസരത്ത് സ്ഥിതി ചെയ്യുന്ന മഡിവാള തടാകത്തിന്റെ കസ്റ്റഡി കർണാടക വനം വകുപ്പിന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയിൽ നിന്ന് (ബിബിഎംപി) വനംവകുപ്പിന് തിരികെ ലഭിച്ചു. ഏപ്രിലിൽ കൈമാറ്റം നടന്നെങ്കിലും കായലിൽ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് വകുപ്പിന് ഫണ്ട് അനുവദിക്കുന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്. തടാകം വകുപ്പിന് കൈമാറിയതിനാൽ തടാകത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തണം. എന്നിരുന്നാലും, 2022-23 ബജറ്റിൽ, തടാകത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനായി ബിബിഎംപി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് യോഗം ചേരുന്നുണ്ട്. വികസന…

Read More

അയോധ്യയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; ഏഴ് കർണാടക തീർഥാടകർ മരിച്ചു

ബെംഗളൂരു : ഞായറാഴ്ച ഉത്തർപ്രദേശിലെ ബഹ്‌റൈച്ച്-ലഖിംപൂർ ഹൈവേയിൽ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കർണാടകയിൽ നിന്ന് 16 പേരുമായി അയോധ്യയിലേക്ക് പോകുകയായിരുന്ന ബസ് മോട്ടിപൂർ പ്രദേശത്തെ നാനിഹ മാർക്കറ്റിൽ എതിർ പാതയിലേക്ക് കടന്നപ്പോഴാണ് സംഭവം നടന്നതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു. ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിയിൽ മരണത്തിന് കീഴടങ്ങി, ഒമ്പത് പേർക്ക്…

Read More

വാർത്താ സമ്മേളന വേദിയിൽ രാകേഷ് ടിയാകത്തിന് നേരെ മഷി ആക്രമണം

ബെംഗളൂരു: കർഷക സമര നേതാവും ഭാരതീയ കിസാൻ യൂണിയൻ മുൻ വക്താവുമായ രാകേഷ് ടികായത്തിന് നേരെ വാർത്താ സമ്മേളനത്തിനിടെ മഷി ആക്രണം. ബെംഗളൂരു പ്രസ് ക്ലബിൽ വെച്ചാണ് ഒരു സംഘം അക്രമികൾ ടികായത്തിന് നേരെ മഷി എറിഞ്ഞത്. വാർത്താ സമ്മേളനം നടക്കുന്നതിനിടെ, ആളുകൾ പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മഷി ഒഴിക്കുകയായിരുന്നു. മഷി എറിഞ്ഞതിന് പിന്നാലെ ടികായത്ത് അനുകൂലികളും അക്രമികളും തമ്മിൽ പ്രസ് ക്ലബ് ഹാളിൽ കൂട്ടത്തല്ല് നടന്നു. ആക്രമണത്തിന് പിന്നാലെ, കർണാടക സർക്കാരിന് എതിരെ രാകേഷ് ടികായത്ത് രംഗത്തെത്തി. പോലീസ് തങ്ങൾക്ക് സുരക്ഷ…

Read More

പാഠപുസ്തക വിവാദത്തിൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് സിദ്ധരാമയ്യ 

ബെംഗളൂരു: പാഠപുസ്തക കാവിവൽക്കരണം വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദുവാകാൻ എന്താണു മാനദണ്ഡമെന്ന് ആർഎസ്എസിനോട് ചോദ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബിജെപി നേതാക്കൾ ഹിന്ദുക്കളെന്ന് അവർ മാത്രമാണ് പറയുന്നത്. ദളിതരെയും മറ്റു പിന്നാക്ക സമുദായക്കാരെയും കുറിച്ച് ആർഎസ്എസ് നിലപാട് വ്യക്തമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.  ആര്യ വംശജരെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഭരണഘടനയോടും ദേശീയ പതാകയോടും കൂറു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഗ്ഡേവാറിന്റെ പ്രസംഗം പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദമാണ് സംസ്ഥാനത്ത് ഇപ്പോൾ പുകഞ്ഞു…

Read More

എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ ഇനി ഖാലിദ് അഹമ്മദ് ജാമിൽ 

ബെംഗളൂരു: വരാനിരിക്കുന്ന ഐ-ലീഗ് സീസണിൽ എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ഖാലിദ് അഹമ്മദ് ജാമിലിനെ നിയമിച്ചു. ജമീൽ മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ബന്ധപ്പെട്ടിരുന്നു. ഒരു ഐഎസ്എൽ ടീമിന്റെ ആദ്യ ഇന്ത്യൻ മുഖ്യ പരിശീലകൻ, ഐഎസ്എൽ പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ എന്നീ ബഹുമതികൾ ഇദ്ദേഹത്തിനുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരോടൊപ്പം മാനേജറായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം 2016-17 സീസണിൽ ഐസ്വാൾ എഫ്‌സിയെ അവരുടെ ആദ്യ ഐ-ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക…

Read More

പോലീസ് കാവലിൽ ദളിതർക്ക് ക്ഷേത്ര പ്രവേശനം

ബെംഗളൂരു: : മേൽജാതിക്കാരുടെ കടുത്ത എതിർപ്പിനിടയിൽ കനത്ത പോലീസ് കാവലിൽ കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം. യാദ്ഗിർ ജില്ലയിലെ സുറാപൂർ താലൂക്കിലെ അമാലിഹാൾ ഗ്രാമത്തി ലാണ്   സംഭവം. മേൽജാതിക്കാരുടെ എതിർപ്പുള്ളതിനാൾ ദലിത് വിഭഗത്തിലുള്ളവർക്ക്       ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ് ഹാവിനഹള്ളിയിലെ ദലിത് വിഭാഗക്കാർ ജില്ല ഭരണകൂടത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ പോലീസ് ഇരുവിഭാ ഗങ്ങളുടെ സമാധാനയോഗം വിളിച്ചു. എന്നാൽ , മേൽജാതിക്കാർ നിലപാടിൽ ഉറച്ചു നിന്നതോട് യോഗം പരാജയപെട്ടു. തുടർന്ന് ശനിയാഴ്‌ച ഗ്രാമത്തിൽ കൂടുതൽ പോലിസ് സേനയെ…

Read More

അമ്മയുടെ മരണം മകനെ വിഷാദ രോഗിയാക്കി, കാർ നദിയിൽ ഒഴുക്കി യുവാവ്

ബെംഗളൂരു: അമ്മയുടെ മരണശേഷം കടുത്ത വിഷാദത്തിന്റെ പിടിയിൽ ആയിരുന്നു രൂപേഷ് എന്ന യുവാവ് തന്റെ കാർ നദിയിൽ ഒഴുക്കി. ബെംഗളൂരു സ്വദേശിയായ രൂപേഷ് തന്റെ സ്വന്തം ബിഎംഡബ്ലൂ കാർ ആണ് കാവേരി നദിയിൽ ഒഴുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് നിമിഷംബ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. അമ്മയുടെ മരണശേഷം വിഷാദരോഗിയായി മാറിയതാണ് രൂപേഷ് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഇയാള്‍ തന്‍റെ ബിഎംഡബ്ല്യു കാര്‍ കാവേരി നദിയിലേക്ക് തള്ളിയിടുകയായിരുന്നു നദിയില്‍ മുങ്ങിയ കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഉടമ രൂപേഷിനെ…

Read More
Click Here to Follow Us