ബെംഗളൂരു: പാഠപുസ്തക കാവിവൽക്കരണം വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദുവാകാൻ എന്താണു മാനദണ്ഡമെന്ന് ആർഎസ്എസിനോട് ചോദ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബിജെപി നേതാക്കൾ ഹിന്ദുക്കളെന്ന് അവർ മാത്രമാണ് പറയുന്നത്. ദളിതരെയും മറ്റു പിന്നാക്ക സമുദായക്കാരെയും കുറിച്ച് ആർഎസ്എസ് നിലപാട് വ്യക്തമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ആര്യ വംശജരെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഭരണഘടനയോടും ദേശീയ പതാകയോടും കൂറു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഗ്ഡേവാറിന്റെ പ്രസംഗം പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദമാണ് സംസ്ഥാനത്ത് ഇപ്പോൾ പുകഞ്ഞു…
Read More