പാഠപുസ്തക വിവാദത്തിൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ച് സിദ്ധരാമയ്യ 

ബെംഗളൂരു: പാഠപുസ്തക കാവിവൽക്കരണം വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദുവാകാൻ എന്താണു മാനദണ്ഡമെന്ന് ആർഎസ്എസിനോട് ചോദ്യമുന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ബിജെപി നേതാക്കൾ ഹിന്ദുക്കളെന്ന് അവർ മാത്രമാണ് പറയുന്നത്. ദളിതരെയും മറ്റു പിന്നാക്ക സമുദായക്കാരെയും കുറിച്ച് ആർഎസ്എസ് നിലപാട് വ്യക്തമാക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

ആര്യ വംശജരെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഭരണഘടനയോടും ദേശീയ പതാകയോടും കൂറു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഗ്ഡേവാറിന്റെ പ്രസംഗം പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള വിവാദമാണ് സംസ്ഥാനത്ത് ഇപ്പോൾ പുകഞ്ഞു കൊണ്ടിരിക്കുന്നത് . ഇതിനെതിരെ കോൺഗ്രസ്‌ ഉൾപ്പെടെ സാമൂഹിക, സന്നദ്ധ സംഘടനകൾ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
  ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts