വാർത്താ സമ്മേളന വേദിയിൽ രാകേഷ് ടിയാകത്തിന് നേരെ മഷി ആക്രമണം

ബെംഗളൂരു: കർഷക സമര നേതാവും ഭാരതീയ കിസാൻ യൂണിയൻ മുൻ വക്താവുമായ രാകേഷ് ടികായത്തിന് നേരെ വാർത്താ സമ്മേളനത്തിനിടെ മഷി ആക്രണം.

ബെംഗളൂരു പ്രസ് ക്ലബിൽ വെച്ചാണ് ഒരു സംഘം അക്രമികൾ ടികായത്തിന് നേരെ മഷി എറിഞ്ഞത്.

വാർത്താ സമ്മേളനം നടക്കുന്നതിനിടെ, ആളുകൾ പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മഷി ഒഴിക്കുകയായിരുന്നു. മഷി എറിഞ്ഞതിന് പിന്നാലെ ടികായത്ത് അനുകൂലികളും അക്രമികളും തമ്മിൽ പ്രസ് ക്ലബ് ഹാളിൽ കൂട്ടത്തല്ല് നടന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ആക്രമണത്തിന് പിന്നാലെ, കർണാടക സർക്കാരിന് എതിരെ രാകേഷ് ടികായത്ത് രംഗത്തെത്തി. പോലീസ് തങ്ങൾക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാർ പിന്തുണയോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർഷക നേതാവ് കൊടിഹാലി ചന്ദ്രശേഖർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒരു ടിവി ചാനൽ പുറത്തുവിട്ടു. ഇതേക്കുറിച്ച് സംസാരിക്കാനായിരുന്നു രാകേഷ് ടികായത്ത് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം
[masterslider id="10"]

Related posts