ബെംഗളൂരു : ഐഎൻഎസ്എസിഒജി-ൽ ഘടിപ്പിച്ച ലാബുകൾ രണ്ട് പുതിയ കോവിഡ്-19 മ്യൂട്ടന്റുകളെ കണ്ടെത്തി, ബിഎ.2.10, ബിഎ..2.12, ഒമിക്‌റോൺ സബ് വേരിയന്റായ ബിഎ.2 മായി ബന്ധപ്പെട്ട്, ഉപ വകഭേദങ്ങൾ കണ്ടെത്തിയാതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാ സെറ്റ് വളരെ തുച്ഛമായതിനാൽ ഉപ-വംശങ്ങളുടെ സംക്രമണക്ഷമത ഇനിയും കണ്ടെത്താനായിട്ടില്ല, വൃത്തങ്ങൾ പത്രത്തോട് പറഞ്ഞു. “ജിഐഎസ്എഐഡി ഡാറ്റ അനുസരിച്ച്, ബെംഗളൂരുവിൽ നിന്നുള്ള ഏതാനും സാമ്പിളുകളിൽ ബിഎ.2 ന്റെ ഉപവിഭാഗങ്ങളായ ബിഎ.2.10, ബിഎ.2.12 എന്നിവ ഞങ്ങൾ കണ്ടെത്തി. എന്നാൽ, ഈ മ്യൂട്ടേഷനെ കുറിച്ച് കൂടുതലറിയാൻ ഞങ്ങൾക്ക് കൂടുതൽ സാമ്പിളുകളും ഡാറ്റയും…
Read MoreMonth: April 2022
ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല
ബെംഗളൂരു: കോടതി ഉത്തരവ് ലംഘിച്ച് ഹിജാബ് ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ പ്ലസ് ടു പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ അധികൃതര്‍ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇരുവരെയും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലാണ് സംഭവം. ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍…
Read Moreവിദേശ വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച രണ്ടുപേർ കർണാടകയിൽ പിടിയിൽ
ബെംഗളൂരു : വിദേശികളെ, പ്രത്യേകിച്ച് നോർത്ത് ഗോവ ടൂറിസ്റ്റ് ബെൽറ്റിൽ ലക്ഷ്യമിട്ട് അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തെ പിടികൂടിയതായി ഗോവ പോലീസ് പറഞ്ഞു. പ്രതികളായ ലത്തീഫ് ഖാൻ (28), കെഎസ് അസീസ് (46) എന്നിവരെ ഏപ്രിൽ 21 വ്യാഴാഴ്ച കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അശ്വേം, മോർജിം, മന്ദ്രേം, അരാംബോൾ തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നതായി ഗോവയിലെ പെർനെം പോലീസ്…
Read Moreപി.യു പരീക്ഷകൾ ആരംഭിച്ചു; ഹിജാബ് നിരോധനത്തെ തുടർന്ന് പരീക്ഷ എഴുതാനാകാതെ മടങ്ങി ആലിയയും രേഷാമും
ബെംഗളൂരു : ഏപ്രിൽ 22 വെള്ളിയാഴ്ച കർണാടകയിൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രീ യൂണിവേഴ്സിറ്റി (പിയു) ബോർഡ് പരീക്ഷകൾ ആരംഭിക്കുമ്പോൾ, സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച രണ്ട് വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെ മടങ്ങി. ഉഡുപ്പിയിലെ വിദ്യോദയ പിയു കോളേജിൽ നിന്ന് ഹിജാബ് ധരിക്കാൻ അനുവാദമില്ല എന്ന അറിയിച്ചതോടെ വിദ്യാർത്ഥികളായ ആലിയ അസ്സാദിയും രേഷാം ഫാറൂഖും പരീക്ഷ എഴുതാതെ മടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് അനുസൃതമായി, പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് ധരിച്ച ഏതൊരു വിദ്യാർത്ഥിയും അത് നീക്കം ചെയ്യണമെന്ന് സംസ്ഥാന…
Read Moreതമിഴ്നാട്ടിൽ മാസ്ക് വീണ്ടും നിർബന്ധം
ചെന്നൈ : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പലയിടങ്ങളിലും മാസ്ക് ഒഴിവാക്കി വരികയായിരുന്നു. പുതിയ തീരുമാന പ്രകാരം പൊതുയിടത്തില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അടുത്തിടെ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.
Read Moreഹുബ്ബള്ളി അക്രമം: എഐഎംഐഎം നേതാവും പുരോഹിതനും അറസ്റ്റിൽ
ബെംഗളൂരു : ഒരു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റിട്ടതിന്റെ പേരിൽ അടുത്തിടെ ഹുബ്ബള്ളിയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പുരോഹിതൻ കൂടിയായ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, ബുധനാഴ്‌ച രാത്രി മുംബൈയിൽ വെച്ച് പിടികൂടി വ്യാഴാഴ്ച രാവിലെ ഹുബ്ബള്ളിയിൽ എത്തിച്ച വസീം പത്താൻ എന്ന വൈദികനെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിടിക്കപ്പെടുന്നതിന് മുമ്പ്, പത്താൻ ഒരു വീഡിയോ പുറത്തുവിട്ടു, അതിൽ താൻ അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും എന്നാൽ സ്ഥിതിഗതികൾ ശാന്തമാക്കാനാണ് യഥാർത്ഥത്തിൽ പ്രദേശത്തെത്തിയതെന്നും…
Read Moreതിരുവനന്തപുരം- ബെംഗളൂരു ബസ് തകരാറിൽ ആയി, യാത്രക്കാർ തൃശൂരിൽ കുടുങ്ങി
തൃശൂർ : കെഎസ്‌ആര്‍ടിസി തിരുവനന്തപുരം- ബെംഗളൂരു സ്‌കാനിയ ബസ് തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ തൃശൂരില്‍ കുടുങ്ങി. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ഇന്നലെ രാത്രി മുതല്‍ തൃശൂരില്‍ കുടുങ്ങിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ ബെംഗളൂരുവില്‍ എത്തേണ്ട ബസ് രാവിലെയാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. യാത്രക്കാരുടെ പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന് അധികൃതര്‍ സ്‌കാനിയക്ക് പകരം എസി ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാരെ കയറ്റി വിടുകയായിരുന്നു. ബസ് തൃശൂരില്‍ എത്തിയപ്പോള്‍ എസി തകരാറിലായതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. യാത്ര തുടരാന്‍ പുതിയ സ്‌കാനിയ ബസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍…
Read More10 ദിവസത്തെ വരുമാനം 61 ലക്ഷം, 100 ബസുകൾ ഉടൻ എത്തും
തിരുവനന്തപുരം : ദീര്‍ഘ ദൂര യാത്രക്കള്‍ക്കായി രൂപീകരിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന്‍റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയിലധികം. ഏപ്രിൽ 11 മുതല്‍ ഏപ്രില്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനമായി ലഭിച്ചതയാണ് റിപ്പോർട്ട്. എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററില്‍ നിന്ന് 15,66,415 രൂപയും, നോണ്‍ എ. സി സര്‍വീസില്‍ നിന്ന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് വിവിധ റൂട്ടുകളിൽ ആയി സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍…
Read Moreകുതിച്ച് ഉയരുന്ന് തക്കാളി വില
ബെംഗളൂരു: നഗരത്തിൽ തക്കാളിവിള കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ രണ്ടാഴ്ചമുമ്പ് കിലോയ്ക്ക് 5 -10 രൂപവരെ ആയിരുന്ന തക്കാളിയുടെ വിലയിപ്പോൾ 35 -40 രൂപവരെയാണ് ഉയർന്നിട്ടുള്ളത്. വേനൽ കടുത്തതോടെ ഉൽപാദനം കടുത്തതോടെയാണ് വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത്. കോലാർ, ചിക്കരബല്ലാപുര ബെംഗളൂരു ഗ്രാമജില്ലകളിൽ നിന്നാണ് നഗരത്തിലെ വില്പനകേന്ദ്രങ്ങളിലേക്ക് തക്കാളി കൂടുതലായി എത്തുന്നത്.
Read Moreപിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിയിൽ ആരെയും സംരക്ഷിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ (പിഎസ്‌ഐ) റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമക്കേടിനെക്കുറിച്ച് പ്രതികരിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അഴിമതിയിൽ ഉൾപ്പെട്ടവർക്കെതിരെ തന്റെ സർക്കാർ കർശന നടപടിയെടുക്കുമെന്ന് പറഞ്ഞു. പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിരുന്നിട്ടും ചിലർ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും കേസിൽ സിഐഡി അന്വേഷണത്തിന് ഞങ്ങൾ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കലബുറഗിയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പരീക്ഷയെഴുതിയ എല്ലാവരെയും അന്വേഷണ…
Read More