ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാര്‍ഡ് ജില്ലയില്‍ പഴക്കച്ചവടക്കാരെ ആക്രമിക്കുകയും ഉന്തുവണ്ടി ആക്രമിക്കുകയും തണ്ണിമത്തനുകള്‍ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്ത സംഭവത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി നഷ്ടപരിഹാരമായി 10,000 രൂപ വാഗ്ദാനം ചെയ്തു. പഴക്കച്ചവടക്കാരനായ നബീസാബ് കില്ലേദാറിന്റെ ഉന്തുവണ്ടിയാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. പാര്‍ടി അനുഭാവികള്‍ പണം നബീസാബിന് കൈമാറി. ആദ്യം പണം കൈപ്പറ്റാന്‍ മടിച്ചെങ്കിലും പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുകയിരുന്നു.
Read MoreDay: 10 April 2022
വർഗീയ ഘടകങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കൂ; മുഖ്യമന്ത്രിയോട് സിദ്ധരാമയ്യ
ബെംഗളൂരു : സംസ്ഥാനത്തെ വർഗീയ കലാപങ്ങൾക്ക് പിന്നിലെ ഘടകങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ . വർഗീയ ഗുണ്ടകളുടെ കൈയിലെ കളിപ്പാട്ടമായി മുഖ്യമന്ത്രി മാറിയെന്നും കർണാടകയിലേക്ക് ഒഴുകുന്ന നിക്ഷേപങ്ങളെ വർഗീയ സംഘർഷങ്ങൾ ബാധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ധാർവാഡിൽ ശ്രീരാമസേന പ്രവർത്തകർ മുസ്ലീം തണ്ണിമത്തൻ കച്ചവടക്കാരുടെ കടയിൽ സാധനങ്ങൾ നശിപ്പിച്ച സംഭവത്തെ പരാമർശിച്ച് ശ്രീരാമസേനയുടെ ഗുണ്ടകളെ ജയിലിൽ അടയ്ക്കുന്നത് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബൊമ്മൈക്ക് ഇതിന് കഴിവില്ലെങ്കിൽ കർണാടകയുടെ നേട്ടത്തിനായി രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി…
Read Moreകുവൈത്തിന് പിന്നാലെ വിജയിയുടെ ‘ബീസ്റ്റി’നെ വിലക്കി ഖത്തറും
ചെന്നൈ : ഏപ്രിൽ 13 ന് റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം ‘ബീസ്റ്റ്’ ആദ്യ പാട്ടിന്റെ റിലീസോടെ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ ഡ്രാമയ്ക്ക് എല്ലായിടത്തും റെക്കോർഡ് സ്ക്രീനുകൾ ഇതിനോടകം തന്നെ ലഭിച്ചു, ഇത് വിജയിന്റെ ഏറ്റവും വലിയ റിലീസായിരിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കുവൈത്തിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഒരു രാജ്യത്ത് കൂടി നിരോധിക്കപ്പെട്ടിരിക്കുകയാണ്. ‘ബീസ്റ്റ്’ തീവ്രവാദത്തെ കൈകാര്യം ചെയ്യുന്നു, കൂടാതെ സിനിമയിൽ നിരവധി ആക്ഷൻ സീക്വൻസുകളും ഉണ്ട്. മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിച്ചതായി റിപ്പോർട്ടുണ്ട്, ഇതിനെ ടിഎൻ മുസ്ലിം അസോസിയേഷൻ…
Read More161 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി
ബെംഗളൂരു : കർണ്ണാടകയിൽ 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കുനിഗൽ താലൂക്കിലെ ബിഡനഗരെയിൽ ബിദനഗരെ ബസവേശ്വര മഠത്തിലാണ് 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമി പ്രതിമ സ്ഥാപിച്ചത്. അനാച്ഛാദനം ചെയ്ത് കൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്തിന് നല്ല നാളുകൾ വരുമെന്ന് പറഞ്ഞു. മേഖലയിൽ രാമനവമിയുടെ പുണ്യവേളയിൽ നിരവധി പുണ്യകർമ്മങ്ങൾ ഏറ്റെടുക്കുന്നു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ വൻ വികസനമുണ്ടാകുമെന്നും ബൊമ്മൈ പറഞ്ഞു. “രാമായണത്തിൽ പരാമർശമുള്ള ഹനുമാന്റെ പ്രത്യേക രൂപമാണ്…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (10-04-2022)
കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ…
Read Moreഐടി കമ്പനികൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്
ബെംഗളൂരു: കര്‍ണാടകയില്‍നിന്നും ഐ.ടി കമ്പനികള്‍ കൂട്ടത്തോടെ കൂടുമാറുന്നതായി റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടില്‍ നിക്ഷേപം നടത്താന്‍ നിരവധി ഐ. ടി കമ്പനികളെത്തുന്നുവെന്നും അതിനാല്‍ നിക്ഷേപ സംഗമം നടത്താനൊരുങ്ങുകയാണെന്നും തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കര്‍ണാടകയില്‍ വര്‍ഗീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവനയെങ്കിലും എവിടെയുള്ള കമ്പനികളാണ് എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കര്‍ണാടകയിലെ ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ടി കമ്പനികള്‍ തമിഴ്നാട്ടിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
Read Moreനാളെ ഹാജരാകാൻ കഴിയില്ല ; കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ കാവ്യ അറിയിച്ചു. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നല്കിയ കത്തില്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന് അറിയിച്ചു. കാവ്യയേയും സംവിധായകന് ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും…
Read Moreമുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കാൻ ഹിന്ദു നേതാവിന്റെ ആഹ്വാനം; എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ച് പോലീസ്
ബെംഗളൂരു : മുസ്ലീം പഴക്കച്ചവടക്കാരെ ബഹിഷ്കരിക്കാൻ തുറന്ന ആഹ്വാനം നടത്തിയ ഹിന്ദു ജനജാഗ്രതി സമിതിയുടെ കോർഡിനേറ്ററിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു സിറ്റി പോലീസ് വിസമ്മതിച്ചു. ചന്ദ്രു മൊഗറിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുവ മുക്തി മോർച്ചയിലെ പ്രവർത്തകയായ സിയ നൊമാനി ഏപ്രിൽ 6 ബുധനാഴ്ച സഞ്ജയ്നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നൊമാനി പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്ത വിവാദ വീഡിയോയിൽ, ഹിന്ദു കച്ചവടക്കാരിൽ നിന്ന് മാത്രം പഴങ്ങൾ…
Read Moreഎം സി ജോസഫൈൻ അന്തരിച്ചു
കൊച്ചി : മുൻ കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ ഏപ്രിൽ 10 ഞായറാഴ്ച അന്തരിച്ചു. 74 വയസ്സായിരുന്നു. സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ ശനിയാഴ്ച വേദിയിൽ കുഴഞ്ഞുകയും തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേരള വനിതാ കമ്മീഷൻ മേധാവിയായിരുന്ന സമയത് നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു, സ്ത്രീകളെ കുറിച്ചുള്ള അവരുടെ നിർവികാരമായ പരാമർശങ്ങൾ ഒന്നിലധികം അവസരങ്ങളിൽ പ്രകോപനം സൃഷ്ടിച്ചു. തുടർന്ന് കേരള വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്ന് സ്വമേധയാ രാജി വെച്ചിറങ്ങുകയായിരുന്നു. 1978-ൽ രാഷ്ട്രീയത്തിലെത്തിയ അവർ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയും സംസ്ഥാന…
Read Moreമീ ടൂ എന്താ വല്ല പലഹാരവുമാണോ ; ഷൈൻ ടോം ചാക്കോ
മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ മറുപടി. വിനായകന് പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഷൈനിന്റെ മറുപടി. പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം. അത് നമ്മള് നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍…
Read More