വർഗീയ ഘടകങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കൂ; മുഖ്യമന്ത്രിയോട് സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാനത്തെ വർഗീയ കലാപങ്ങൾക്ക് പിന്നിലെ ഘടകങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ . വർഗീയ ഗുണ്ടകളുടെ കൈയിലെ കളിപ്പാട്ടമായി മുഖ്യമന്ത്രി മാറിയെന്നും കർണാടകയിലേക്ക് ഒഴുകുന്ന നിക്ഷേപങ്ങളെ വർഗീയ സംഘർഷങ്ങൾ ബാധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധാർവാഡിൽ ശ്രീരാമസേന പ്രവർത്തകർ മുസ്ലീം തണ്ണിമത്തൻ കച്ചവടക്കാരുടെ കടയിൽ സാധനങ്ങൾ നശിപ്പിച്ച സംഭവത്തെ പരാമർശിച്ച് ശ്രീരാമസേനയുടെ ഗുണ്ടകളെ ജയിലിൽ അടയ്ക്കുന്നത് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ബൊമ്മൈക്ക് ഇതിന് കഴിവില്ലെങ്കിൽ കർണാടകയുടെ നേട്ടത്തിനായി രാജിവെക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

മുഖ്യമന്ത്രി ക്രമസമാധാന വകുപ്പ് സംഘപരിവാറിന്റെ ഗുണ്ടകൾക്ക് പുറംകരാർ നൽകിയെന്നും ശ്രീരാമസേനയിൽ നിന്നുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts