161 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി

ബെംഗളൂരു : കർണ്ണാടകയിൽ 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കുനിഗൽ താലൂക്കിലെ ബിഡനഗരെയിൽ ബിദനഗരെ ബസവേശ്വര മഠത്തിലാണ് 161 അടി ഉയരമുള്ള പഞ്ചമുഖി ആഞ്ജനേയ സ്വാമി പ്രതിമ സ്ഥാപിച്ചത്. അനാച്ഛാദനം ചെയ്ത് കൊണ്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംസ്ഥാനത്തിന് നല്ല നാളുകൾ വരുമെന്ന് പറഞ്ഞു.

  നിങ്ങളുടെ അരുമകളുടെ അമിതവണ്ണം: ഭക്ഷണം കുറച്ചതുകൊണ്ട് മാത്രം പരിഹാരമാകില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മേഖലയിൽ രാമനവമിയുടെ പുണ്യവേളയിൽ നിരവധി പുണ്യകർമ്മങ്ങൾ ഏറ്റെടുക്കുന്നു. വരും ദിവസങ്ങളിൽ ഈ മേഖലയിൽ വൻ വികസനമുണ്ടാകുമെന്നും ബൊമ്മൈ പറഞ്ഞു.

“രാമായണത്തിൽ പരാമർശമുള്ള ഹനുമാന്റെ പ്രത്യേക രൂപമാണ് പഞ്ചമുഖി ആഞ്ജനേയ. ലോകക്ഷേമത്തിനായാണ് ഹനുമാൻ ഈ രൂപം സ്വീകരിച്ചത്. 161 അടി ഉയരമുള്ള പ്രതിമ കർണാടകയിൽ സ്ഥാപിക്കണമെന്നത് ഹനുമാന്റെ ദിവ്യാഭിലാഷമാണ്. ശിൽപികൾ ഒരു അത്ഭുതകരമായ ജോലി ചെയ്തു,” ബൊമ്മൈ യോഗത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി
[masterslider id="10"]

Related posts

Click Here to Follow Us